

ദോഹ: സുഡാനോടും അവിടുത്തെ ജനങ്ങളോടുമുള്ള ഖത്തറിന്റെ നിലപാടിനെയും സമാധാനവും സുസ്ഥിരതയും സ്ഥാപിക്കുന്നതിലുള്ള താത്പര്യത്തെയും പ്രകീര്‍ത്തിച്ച് റിപ്പബ്ലിക് ഓഫ് സുഡാനിലെ പരമാധികാര സമിതി ചെയര്‍മാന്‍ ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍.

ദോഹ സമാധാന രേഖയില്‍ ഒപ്പുവെക്കുന്നതിലേക്ക് നയിച്ച ദാര്‍ഫൂര്‍ സമാധാനത്തില്‍ ഖത്തര്‍ വഹിച്ച പ്രധാന പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. വികസന, പുനര്‍നിര്‍മ്മാണ പദ്ധതികളും ഖത്തര്‍ നടപ്പാക്കി.

വെള്ളിയാഴ്ച ദോഹ സന്ദര്‍ശിക്കാനൊരുങ്ങുന്ന അല്‍ ബുര്‍ഹാന്‍ ദാര്‍ അല്‍ ശര്‍ഖിന് നല്‍കിയ അഭിമുഖത്തില്‍ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും സംയുക്ത സഹകരണത്തിന്റെയും സാമ്പത്തിക മേഖലകളുടെ പുരോഗതിയെക്കുറിച്ചും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി ചര്‍ച്ച ചെയ്യുമെന്ന് പറഞ്ഞു.

