NEWS
41-ാമത് കോറമാണ്ടല്‍ സിമന്റ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തിരുവനന്തപുരം ഏജീസ് ഓഫിസ് ചാമ്പ്യന്‍മാര്‍
കൊച്ചി: എറണാകുളം ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിച്ച 41-ാമത് കോറോമാണ്ടല്‍ സിമന്റ് എലൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തിരുവനന്തപുരം ഏജീസ് ഓഫീസ് ചാമ്പ്യന്മാരായി. എറണാകുളം രാജഗിരി കെ സി എ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് തൃശൂരിനെ 12 റണ്‍സിനാണ്ഏജീസ് ഓഫിസ് തിരുവനന്തപുരം പരാജയപ്പെടുത്തിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഏജീസ് ഓഫിസ് തിരുവനന്തപുരം 49.1 ഓവറില്‍ 199 റണ്‍സിന് എല്ലാവരും പുറത്തായി. മനു കൃഷ്ണന്‍ 92 പന്തില്‍ 61 റണ്‍സും സാലി വി 85 പന്തില്‍ 43 റണ്‍സും നേടി. ആത്രേയക്കു വേണ്ടി വിവേക് കെ പി 7.1 ഓവറില്‍ 29 റണ്‍സിന് അഞ്ച് വിക്കറ്റും നിപുണ്‍ ബാബു പത്ത് ഓവറില്‍ 24 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് 48.4 ഓവറില്‍ 187 റണ്‍സിന് എല്ലാവരും പുറത്തായി. ആത്രേയക്കുവേണ്ടി മുഹമ്മദ ഇനാന്‍ 77 പന്തില്‍ 31 റണ്‍സും ജോഫിന്‍ ജോസ് 64 പന്തില്‍ 54 റണ്‍സും റോഹിഹ് കെ ജി 24 പന്തില്‍ 25 റണ്‍സും നേടി. ഏജീസിനു വേണ്ടി മനു കൃഷ്ണന്‍ ഏഴ് ഓവറില്‍ 22 റണ്‍സിന് രണ്ട് വിക്കറ്റും ബേസില്‍ എന്‍ പി 7.4 ഓവറില്‍ 19 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്ത്തി.
കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഏജീസ് ഓഫിസിലെ മനു കൃഷ്ണന്‍ മാന്‍ ഓഫ് ദി ഫൈനല്‍സും ആത്രേയ ക്രിക്കറ്റ് ക്ലബ്ബിലെ മുഹമ്മദ് ഇനാന്‍ മികച്ച ഓള്‍ റൗണ്ടറും ബി കെ 55 കണ്ണൂരിലെ സല്‍മാന്‍ നിസാര്‍ മികച്ച ബാറ്ററും ആത്രേയ സി സിയിലെ ആദിത്യ ബൈജു മികച്ച ബൗളറും എറണാകുളം ക്രിക്കറ്റ് ക്ലബ്ബിലെ പത്മേഷ് കൃഷ്ണ എമേര്‍ജിംഗ് പ്ലയറുമായി തെരഞ്ഞെടുക്കപ്പെട്ടു.
ആഗോളവാര്‍ത്ത സോഷ്യല്‍ മീഡിയകളിലേക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്സ്ആപ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/
ടെലഗ്രാം:
https://t.me/joinchat/
ട്വിറ്റര്‍:
https://twitter.com/
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/
യൂട്യൂബ്:
https://www.youtube.com/
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7



