യു എസ് പോളോ ന്യൂ ബ്രാന്റ് സ്റ്റോര്‍ കൊച്ചിയില്‍

Web Desk
2 Min Read

കൊച്ചി: ഇന്ത്യയിലെ പ്രമുഖ കാഷ്വല്‍വെയര്‍ ബ്രാന്‍ഡും ആഗോളതലത്തില്‍ അറിയപ്പെടുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് പോളോ അസോസിയേഷന്റെ (യു എസ് പി എ) ഉപസ്ഥാപനവുമായ യു എസ് പോളോ അസോസിയേഷന്‍ കൊച്ചിയില്‍ പുതിയ ബ്രാന്‍ഡ് സ്റ്റോര്‍ ആരംഭിച്ചു. എം ജി റോഡില്‍ 1800 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന പുതിയ സ്റ്റോറില്‍ പോളോ ഷര്‍ട്ടുകള്‍, ഡെനിം, ബട്ടണ്‍ ഡൗണ്‍സ്, ചിനോസ്, പാദരക്ഷകള്‍, ഇന്നര്‍വെയര്‍ എന്നിവയുടെ ഏറ്റവും പുതിയ സ്പ്രിംഗ് സമ്മര്‍ ശേഖരം ഒരുക്കിയിട്ടുണ്ട്.

city exchange

പുതിയ ബ്രാന്‍ഡ് സ്റ്റോറില്‍ സ്‌പോര്‍ട്‌സ് ആക്സസറികളും ലഭ്യമാണ്. ഷോപ്പിംഗിലുടനീളം ഉപഭോക്താക്കള്‍ക്ക് ബ്രാന്‍ഡ് സ്റ്റോറിയിലേക്ക് ആഴ്ന്നിറങ്ങാന്‍ സഹായിക്കുന്ന തരത്തില്‍ പുതിയ സ്പ്രിംഗ് സമ്മര്‍’23 കാമ്പെയ്‌നിന്റെ ചിത്രങ്ങളൊരുക്കിയ സ്റ്റോറില്‍ ക്ലാസിക് അമേരിക്കന്‍ വേനല്‍ക്കാലത്തിന്റെ അനുഭവമാണ് സമ്മാനിക്കുക.
എംജി റോഡിലെ ബ്രാന്‍ഡ് സ്റ്റോറില്‍ റീബ്രാന്‍ഡഡ് റീട്ടയില്‍ ഐഡന്റിറ്റിയാണ് നല്‍കിയിരിക്കുന്നത്. ബ്രാന്റ് നിറങ്ങളും, മരം, മെറ്റല്‍, കോണ്‍ക്രീറ്റ് ഡീറ്റയിലിംഗുമെല്ലാം വെള്ള ഇന്റീരിയര്‍ പുതിയ റീട്ടെയില്‍ ഐഡന്റിറ്റയാണ് ചെയ്തിരിക്കുന്നത്. മുമ്പ് ലുലു മാള്‍, ബെംഗളൂരു, എക്സ്പ്രസ് അവന്യൂ, ചെന്നൈ, ലഖ്‌നൗവിലെ ലുലു മാള്‍ തുടങ്ങിയ സ്റ്റോറുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പോളോയുടെ ആത്മാവ് ഉള്‍ക്കൊള്ളുന്ന പ്രത്യേക മതില്‍ ക്ലാസിക് കൂള്‍ സ്റ്റോറിന്റെ സവിശേഷതയാണ്.

ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കാനും അതനുസരിച്ച് മുന്നില്‍ നില്‍ക്കാനുമാണ് എല്ലായ്പ്പോഴും ശ്രമിക്കുന്നതെന്ന് സ്റ്റോര്‍ ലോഞ്ചില്‍ സംസാരിച്ച യു എസ് പോളോ അരവിന്ദ് ഫാഷന്‍സ് ലിമിറ്റഡ് സി ഇ ഒ അമിതാഭ് സൂരി പറഞ്ഞു. സ്‌പോട്‌സ് വെയര്‍, ഡെനിം ആന്റ് കമ്പനി, കിഡ്‌സ് വെയര്‍, ഫുട്‌വെയര്‍ ആന്റ് ഇന്നര്‍ വെയര്‍ തുടങ്ങി എം ജി റോഡിലെ യു എസ് പോളോ ബ്രാന്റ് സ്‌റ്റോര്‍ ഉത്പന്നങ്ങളുടെ മുഴുവന്‍ വൈവിധ്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ്. റിലാക്‌സ്ഡ് കാഷ്വല്‍വെയറുകളുടെ ആത്യന്തിക ലക്ഷ്യസ്ഥാനമായി മാറാനുള്ള പദ്ധതിയിലെ മറ്റൊരു ചുവടുവെയ്പാണ് പുതിയ സ്‌റ്റോറെന്നും അമിതാഭ് സൂരി പറഞ്ഞു.

- Advertisement -
Ad image

ആഗോള കായിക പ്രചോദിത ബ്രാന്റിനായുള്ള ദീര്‍ഘകാലത്തെ തന്ത്രത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ഷോപ്പിംഗ് സൗകര്യം വര്‍ധിപ്പിക്കുന്ന തരത്തില്‍ സ്റ്റോറുകള്‍ നവീകരിക്കുകയും ലോകമെമ്പാടും പുതിയ ഷോപ്പുകള്‍ തുറക്കുകയുമാണെന്ന് യു എസ് പോളോ ഗ്ലോബല്‍ ലൈസന്‍സിംഗ് പ്രസിഡന്റും സി ഇ ഒയുമായ ജെ മൈക്കിള്‍ പ്രിന്‍സ് പറഞ്ഞു. ഇന്ത്യയില്‍ തങ്ങളുടെ ഭാഗമായാണ് അരവിന്ദ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ ഉപഭോക്താക്കള്‍ തങ്ങളുടെ വിശ്വസ്തരായ ആരാധകരാണെന്നും സ്‌പോര്‍ടും ബ്രാന്റും തമ്മിലുള്ള ആധികാരിക ബന്ധം ജീവസ്സുറ്റതാക്കാന്‍ കമ്പനിയുടെ ലീഡര്‍ഷിപ്പ് ടീം പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

TAGGED:
Share This Article
Leave a Comment
error: Content is protected !!