
കൊച്ചി: ഫര്‍ണിച്ചര്‍ ഫിറ്റിംഗ്‌സ് രംഗത്തെ ആഗോള ബ്രാന്‍ഡായ ഹെറ്റിച്ച് കൊച്ചിയില്‍ പുതുക്കിപ്പണിത എക്‌സ്പീരിയന്‍സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു. ജീവിതശൈലി കേന്ദ്രീകരിച്ചുള്ള ഡിസൈന്‍ ആശയങ്ങള്‍ കൂടുതല്‍ ആകര്‍ഷകവും അനുഭവസമ്പന്നവുമായ ഇടങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഈ പുതിയ സംരംഭം. ഇടപ്പള്ളി എന്‍ എച്ച് ബൈപ്പാസില്‍ തോംസണ്‍ വില്ലയിലെ എക്‌സല്‍ പാര്‍ക്കില്‍ കോസ്‌മോസ് സ്‌പോര്‍ട്‌സിന് സമീപം ആണ് ഷോറൂം.

പുതുക്കിപ്പണിത കൊച്ചി എക്‌സ്പീരിയന്‍സ് സെന്ററില്‍ ഹെറ്റിച്ചിന്റെ പുരസ്‌കാര ജേതാക്കളായ ഇന്റീരിയര്‍ സൊല്യൂഷനുകളുടെ വിശാലമായ ശേഖരം പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അത്യാധുനിക ജര്‍മ്മന്‍ ഫര്‍ണിച്ചര്‍ ഫിറ്റിംഗ്‌സ്, ആര്‍ക്കിടെക്ചറല്‍ ഡോര്‍ ഹാര്‍ഡ്വെയര്‍, ഫര്‍ണിച്ചര്‍ ലൈറ്റിംഗ്, ബില്‍റ്റ്-ഇന്‍ കിച്ചന്‍ അപ്ലയന്‍സുകള്‍ എന്നിവ ഉള്‍പ്പെടുന്ന സമഗ്രമായ ഉത്പന്ന നിര ഇവിടെയുണ്ട്. ഉപഭോക്താക്കള്‍ക്ക് മികച്ചതും സമഗ്രവുമായ അനുഭവം നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ സെന്റര്‍, സര്‍ഗാത്മകതയ്ക്കും ഡിസൈന്‍ മികവിനും പ്രചോദനമാകുന്ന ഇടങ്ങള്‍ സൃഷ്ടിക്കണമെന്ന ഹെറ്റിച്ചിന്റെ കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്നു.

പ്രദര്‍ശനങ്ങളോടൊപ്പം, ഫ്രീ ഡിസൈന്‍ സേവനവും വീടുകളിലെത്തിയുള്ള കണ്‍സള്‍ട്ടേഷനും ഹെറ്റിച്ച് നല്‍കുന്നു. ഇതിലൂടെ കൊച്ചിയിലെ വീട്ടുടമകള്‍ക്കും ആര്‍ക്കിടെക്റ്റുമാര്‍ക്കും ഇന്റീരിയര്‍ ഡിസൈനര്‍മാര്‍ക്കും അവരുടെ ആവശ്യങ്ങള്‍ക്കും ഇടങ്ങള്‍ക്കും അനുയോജ്യമായ വ്യക്തിഗത നിര്‍ദേശങ്ങളും വിദഗ്ധ സേവനങ്ങളും ലഭ്യമാകും.
ഡിസൈനിനോടും ആര്‍ക്കിടെക്ചറിനോടും കൊച്ചി കാണിക്കുന്ന വര്‍ധിച്ചുവരുന്ന താത്പര്യം നഗരത്തിന്റെ വളര്‍ച്ചയും ഉയര്‍ന്ന നിലവാരവും വ്യക്തമാക്കുന്നതാണെന്ന് ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച ഹെറ്റിച്ച് ഇന്ത്യ, സാര്‍ക്ക്, മിഡില്‍ ഈസ്റ്റ് ആന്റ് ആഫ്രിക്ക മേഖലയുടെ മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ്രേ എക്‌ഹോള്‍ട്ട് പറഞ്ഞു.

