ബഹ്‌റൈന്‍ മുന്‍ പ്രവാസി അബ്ദുല്‍ അസീസ് ഹാജി നാട്ടില്‍ നിര്യാതനായി

Web Desk
0 Min Read

മനാമ: ബഹ്‌റൈനിലെ സാമൂഹിക സേവനരംഗത്ത് നിറ സാന്നിധ്യമായിരുന്ന അബ്ദുല്‍ അസീസ് ഹാജി കൊടുമയില്‍ (67) നാട്ടില്‍ നിര്യാതനായി. ഐ സി എഫ് റിഫ റീജ്യന്‍ ഡപ്യൂട്ടി പ്രസിഡണ്ടായിരുന്ന അദ്ദേഹം കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് സ്വദേശിയാണ്. ഒരു വര്‍ഷം മുമ്പാണ് അദ്ദേഹം പ്രവാസം മതിയാക്കി നാട്ടില്‍ സ്ഥിര താമസമാക്കിയത്.

city exchange

അസീസ് ഹാജിയുടെ നിര്യാണത്തില്‍ ഐ സി എഫ് ബഹ്‌റൈന്‍ നാഷണല്‍ കമ്മിറ്റി അനുശോചിച്ചു. അദ്ദേഹത്തിന് വേണ്ടി മയ്യത്ത് നമസ്‌കരിക്കാനും പ്രത്യേകം പ്രാര്‍ഥന നിര്‍വ്വഹിക്കാനും ഐ സി എഫ് ബഹ്‌റൈന്‍ നാഷണല്‍ പ്രസിഡണ്ട് അബൂബക്കര്‍ ലത്വീഫി അഭ്യര്‍ഥിച്ചു.

Share This Article
Leave a Comment
error: Content is protected !!