പട്ടാപ്പകലിലെ പുതിയ ഗാനം റിലീസായി

Web Desk
1 Min Read

കൊച്ചി: ‘കോശിച്ചായന്റെ പറമ്പ്’ എന്ന ചിത്രത്തിന് ശേഷം സാജിര്‍ സദഫ് സംവിധാനം ചെയ്ത് കൃഷ്ണശങ്കര്‍, കിച്ചു ടെല്ലസ്, സുധി കോപ്പ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റിലീസിനൊരുങ്ങുന്ന ചിത്രമാണ് ‘പട്ടാപ്പകല്‍’. ചിത്രത്തിലെ പുതിയ ഗാനം പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍.

city exchange

ഗുഡ്‌വില്‍ എന്റര്‍ടെയിന്റ്‌മെന്‍സ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ജൂണ്‍ 28ന് തിയേറ്റര്‍ റിലീസിന് ഒരുങ്ങിയ ചിത്രം ശ്രീ നന്ദനം ഫിലിംസിന്റെ ബാനറില്‍ എന്‍ നന്ദകുമാര്‍ ആണ് നിര്‍മ്മിക്കുന്നത്.

കോമഡി എന്റര്‍ടൈനര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് അര്‍ജുനാണ്. എസ് വി കൃഷ്ണശങ്കര്‍, കിച്ചു ടെല്ലസ്, സുധി കോപ്പ, രമേഷ് പിഷാരടി, ജോണി ആന്റണി, ഗോകുലന്‍, ഫ്രാങ്കോ ഫ്രാന്‍സിസ്, പ്രശാന്ത് മുരളി, വിനീത് തട്ടില്‍, രഞ്ജിത്ത് കൊങ്കല്‍, രഘുനാഥ്, നന്ദന്‍ ഉണ്ണി, ഡോ. രജിത് കുമാര്‍, ഗീതി സംഗീത, ആമിന, സന്ധ്യ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കണ്ണന്‍ പട്ടേരിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

ഷാന്‍ റഹ്‌മാന്‍ ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. മ്യൂസിക് 247 ആണ് ചിത്രത്തിലെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.
ജസ്സല്‍ സഹീര്‍ ചിത്രസംയോജനം കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ മനു മഞ്ജിത്തിന്റെതാണ് വരികള്‍. പി ആര്‍ ഒ: പി ശിവപ്രസാദ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!