അഹ്മദിനെജാദ് കൊല്ലപ്പെട്ടില്ലെന്ന് ഉപദേഷ്ടാവ്

Web Desk
1 Min Read

തെഹ്‌റാന്‍: ഇറാന്‍ മുന്‍ പ്രസിഡന്റ് മഹമൂദ് അഹമദിനെജാദ് കൊല്ലപ്പെട്ടിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഉപദേഷ്ടാവിന്റെ വെളിപ്പെടുത്തല്‍. നെജാദ് സുരക്ഷിതനാണെന്നും അറിയിച്ചു.

city exchange

താന്‍ അദ്ദേഹവുമായി ബന്ധപ്പെടുന്നുണ്ടെന്നും എല്ലാം സുഖമാണെന്നും പേര് വെളിപ്പെടുത്താന്‍ വിസമ്മതിച്ച ഉപദേഷ്ടാവിനെ ഉദ്ധരിച്ച് അനദോലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അഹ്മദിനെജാദിന്റെ സുരക്ഷാ സംഘവുമായി ബന്ധപ്പെട്ട ഒരു കെട്ടിടം കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തില്‍ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അംഗങ്ങളായ മൂന്ന് ബോഡിഗാര്‍ഡുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍, ആക്രമിക്കപ്പെട്ട കെട്ടിടത്തില്‍ നിന്ന് ഏകദേശം 100 മീറ്റര്‍ അകലെയുള്ള അദ്ദേഹത്തിന്റെ വസതിക്ക് യാതൊരു നാശനഷ്ടവും സംഭവിച്ചിട്ടില്ലെന്നും അത് ലക്ഷ്യമാക്കിയിരുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.
2005 മുതല്‍ 2013 വരെ ഇറാന്‍ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്ന അഹ്മദിനെജാദ്, ഇസ്രയേല്‍- യു എസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

Share This Article
Leave a Comment
error: Content is protected !!