ഇനി പി ടി ഉഷ എം പി

Web Desk
1 Min Read

ന്യൂദല്‍ഹി: രാജ്യസഭാംഗമായി പി ടി ഉഷ സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദിയിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. സത്യപ്രതിജ്ഞക്ക് ശേഷം പ്രധാനമന്ത്രിയെ കണ്ട ഉഷയെ ഹിന്ദിയില്‍ പ്രതിജ്ഞ ചൊല്ലിയതിന് മോഡി അഭിനന്ദിച്ചു.

city exchange

കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷ ഹിന്ദിയായതിനാലാണ് സത്യപ്രതിജ്ഞ ഹിന്ദിയിലാക്കിയതെന്ന് പി ടി ഉഷ പറഞ്ഞു. കായിക മേഖലയ്ക്കായി നിരവധി കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് സത്യപ്രതിജ്ഞയ്ക്ക് മുമ്പ് അവര്‍ പറഞ്ഞു.

സത്യപ്രതിജ്ഞാ ചടങ്ങില്‍ ഉഷയുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. പി ടി ഉഷ ഉള്‍പ്പെടെ നാലു പേരെയാണ് ദക്ഷിണേന്ത്യയില്‍ നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. സംഗീതജ്ഞന്‍ ഇളയരാജ, സാമൂഹ്യസേവന രംഗത്ത് നിന്നും വീരേന്ദ്ര ഹെഗ്ഡെ, സാംസ്‌കാരിക രംഗത്ത് നിന്നും വിജയേന്ദ്ര പ്രസാദുമാണ് രാജ്യസഭയിലെത്തിയത്. സുരേഷ് ഗോപിക്ക് പിന്നാലെ കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട രണ്ടാമത്തെ ബി ജെ പി എം പിയാണ് പി ടി ഉഷ.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!