നൊമ്പരക്കൂടില്‍ നാന്‍സിയായി അനീഷ അനീഷ്

Web Desk
1 Min Read

കൊച്ചി: അപൂര്‍ണ്ണ, അവളും അയാളും തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ച ശേഷം സിനിമയിലേക്ക് നടന്നു കയറിയ നടിയാണ് അനീഷ അനീഷ്. മോസ്‌കോ എന്ന ചിത്രത്തില്‍ മുറപ്പെണ്ണിന്റെ വേഷം ചെയ്ത അനീഷ ജോഷി മാത്യു സംവിധാനം ചെയ്ത നൊമ്പരക്കൂടില്‍ നാന്‍സി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

city exchange

നായിക നീതുവിന്റെ അമ്മ നാന്‍സിയാണ് അനീഷ പ്രത്യക്ഷപ്പെടുന്നത്. അഭിനയ പ്രാധാന്യമുള്ള റോളാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടും കഥ ഇഷ്ടപ്പെട്ടതുകൊണ്ടുമാണ് ഈ സിനിമ തിരഞ്ഞെടുത്തതെന്നു അനീഷ പറയുന്നു.
അമ്മയായി അഭിനയിക്കാന്‍ മടി ഉണ്ടായിരുന്നോയെന്ന് ചോദിച്ചപ്പോള്‍ എന്തിനു മടിക്കണം എന്ന മറുചോദ്യമാണ് അനീഷ നല്‍കിയത്.

ഒരു നടിയാകുമ്പോള്‍ ഇണങ്ങുന്ന ഏത് വേഷവും അഭിനയിക്കാന്‍ തയ്യാറാകണം എന്നാണ് അനീഷയുടെ ഭാഷ്യം. മോഡലിംഗ് രംഗത്തു നിന്നും സിനിമയിലെത്തിയ അനീഷ കോട്ടയം സ്വദേശിയാണ്.

- Advertisement -
Ad image

ത്രികാലന്‍ ആണ് അനീഷ ഏറ്റെടുത്തിരിക്കുന്ന അടുത്ത ചിത്രം. ത്രികാലനിലും നല്ല കഥാപാത്രമാണ് അനീഷയ്ക്ക് ലഭിച്ചിരിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!