

കൊച്ചി: ഗോഡ് ബ്ലെസ് യു എന്ന ത്രില്ലര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തമിഴ്, മലയാളം നടന്‍ ഭരത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തിറക്കി. ഫുള്‍ ടീം സിനിമാസ് ഇന്‍ അസോസിയേഷന്‍ വിത്ത് ആറേശ്വരം സിനിമാസിന്റെ ബാനറില്‍ എം ബി മുരുഗന്‍, ബിനോയ് ഇടതിനകത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം രചനയും സംവിധാനവും ചെയ്തിരിക്കുന്നത് വിജീഷ് വാസുദേവാണ്. മൂന്നാം നിയമം എന്ന ചിത്രത്തിനു ശേഷം വിജീഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

കമിതാക്കളായ സാമിന്റെയും ക്ലാരയുടെയും ജീവിതത്തില്‍ കൊച്ചിന്‍ സിറ്റിയില്‍ ഒരു ദിവസത്തിലെ നാല് മണിക്കൂറില്‍
നടക്കുന്ന അതിതീവ്രമായ വെല്ലുവിളികളാണ് ചിത്രം പറയുന്നത് ത്രില്ലര്‍ രൂപത്തില്‍ കഥ പറഞ്ഞിരിക്കുന്നു.
കോവിഡ് കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഗോഡ് ബ്ലെസ് യുവില്‍ പുതുമുഖങ്ങളായ വിഷ്ണു വിജയന്‍, ശബരി ബോസ് എന്നിവര്‍ സാം, ക്ലാര എന്നിവരായി വേഷമിടുന്നു.. വിഷ്ണു മുരുകന്‍, ബിനോയ് ഇടതിനകത്ത്, പി എന്‍ സണ്ണി (ജോജി ഫെയിം) സുനില്‍ സുഗത, കോട്ടയം പ്രദീപ്, ജെന്‍സണ്‍ ആലപ്പാട്ട്, ഉണ്ണി രാജ്, സൂരജ് പോപ്പ്‌സ് (കുമ്പളങ്ങി നൈറ്റ്സ് ഫെയിം) ഹരിശ്രീ യൂസഫ്, സിനോജ് വര്‍ഗീസ്, ബിറ്റോ ഡേവിസ്, നാരായണന്‍ കുട്ടി, നീന കുറുപ്പ്, അഞ്ജന അപ്പുക്കുട്ടന്‍, ഗായത്രി, രമ്യ ആര്‍ നായര്‍, ദീപിക, ശശി കുളപ്പുള്ളി, സജിത്ത് തോപ്പില്‍, ജോയ് ഐ സി, നെല്‍സണ്‍ സേവിയര്‍, സുധ ലക്ഷ്മി തുടങ്ങിയവരും വേഷമിടുന്നു..

സിനിമോട്ടോഗ്രാഫി- ദേവന്‍ മോഹനന്‍,. സംഗീതം- സുഭാഷ് കൃഷ്ണന്‍, ഗാനരചന- സന്തോഷ് കോടനാട്, ഗായകര്‍- വിജയ് യേശുദാസ്, പാര്‍വതി രവി, എഡിറ്റിംഗ്- സുമേഷ് ബി ഡബ്ല്യൂ ടി.
ഒരു ഇടവേളക്ക് ശേഷം എസ് പി വെങ്കിടേഷ് മലയാളത്തില്‍ ബാഗ്രൗണ്ട് സ്‌കോര്‍ ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. സ്റ്റണ്ട് കോറിയോഗ്രാഫി- അഷറഫ് ഗുരുക്കള്‍, ആര്‍ട്ട്- മയൂണ്‍ വി വൈക്കം, മേക്ക് അപ്പ് ആന്‍ഡ് കോസ്റ്റ്യും- രമ്യ ആര്‍ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജോബി ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍- അമ്പിളി എസ് കുമാര്‍, സ്റ്റില്‍സ്- ജിജു ചെന്താമര, സാബു പോള്‍, ഡിസൈന്‍- മിഥുന്‍ സി ജോര്‍ജ്, പി ആര്‍ ഒ- എം കെ ഷെജിന്‍ ആലപ്പുഴ. ചിത്രം ഡിസംബറില്‍ തിയേറ്ററില്‍ എത്തും.

