അഞ്ച് ഭാഷകളില്‍ എത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ലോ ബഡ്ജറ്റ് സിനിമ; ‘ഗംഭീരം’ കൊച്ചിയില്‍ ഇന്ന് തുടക്കം

Web Desk
1 Min Read

കൊച്ചി: സിനിമക്കാരന്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കെ സി രാമചന്ദ്രന്‍ നിര്‍മ്മിച്ച് നിതീഷ് നീലന്‍ കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ഗംഭീരം. കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ചു. ഈ ചിത്രത്തില്‍ സംവിധായകനായ നിതീഷ് നീലന്‍ തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ചെറിയ മുതല്‍മുടക്കിലുള്ള സിനിമ എന്ന പ്രത്യേകത കൂടി ‘ഗംഭീര’ത്തിനുണ്ട്.

city exchange

രഞ്ജിത് പാപ്പുക്കുട്ടിയാണ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സംഗീതവും വരികളും സംവിധായകന്‍ കൂടിയായ നിതീഷ് നീലന്റേത് തന്നെയാണ്. പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ നിതീഷ് നീലനെ കൂടാതെ സോണിയ പെരേര, ബോളിവുഡ് താരം ഇഷാ യാദവ്, ഷൈന്‍ സി ജോര്‍ജ്, ബിലാസ് ചന്ദ്രഹസന്‍, വിജേഷ് ലീ, വസുദേവ് പട്രോട്ടം എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.

എഡിറ്റിംഗ് ആന്‍ഡ് വി എഫ് എക്‌സ്: സന്ദീപ് ഫ്രാഡിയന്‍, ആക്ഷന്‍: വിപിന്‍ ദ്രോണാ, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍: ബ്ലെസ്സണ്‍ തോമസ്, ആര്‍ട്ട്: സി മോന്‍ വയനാട്, പ്രൊജക്ട് മാനേജര്‍: നയന്‍ദാസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: പ്രസാദ് വേണു, വസ്ത്രാലങ്കാരം: വിഷ്ണു അനില്‍കുമാര്‍, മേക്കപ്പ്: സുധി സുരേന്ദ്രന്‍, കൊറിയോഗ്രാഫര്‍: വിനീഷ് ഇ വി, സ്റ്റില്‍സ്: ജെഫിന്‍ ബിജോയ് ആന്റ് സാജ്, മ്യൂസിക് പാര്‍ട്ണര്‍: സത്യം ഓഡിയോസ്, പി ആര്‍ ഒ: പി ശിവപ്രസാദ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!