ധ്യാന്‍ ശ്രീനിവാസന്റെ ഫാമിലി ത്രില്ലര്‍ ‘വീകം’ ഡിസംബര്‍ 9ന്

Web Desk
1 Min Read

കൊച്ചി: കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ത്രില്ലര്‍ ചിത്രം ‘വീകം’ ഡിസംബര്‍ 9ന് തിയേറ്ററുകളിലേക്ക് ഒരുങ്ങി. തീര്‍ത്തുമൊരു പോലീസ് സ്റ്റോറി പറയുന്ന വീകം അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് ഷീലു എബ്രഹാം, എബ്രഹാം മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

city exchange

ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധനേഷ് രവീന്ദ്രനാഥ് ആണ് ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയുന്നത്. എഡിറ്റിംഗ്- ഹരീഷ് മോഹന്‍, സംഗീതം- വില്യംസ് ഫ്രാന്‍സിസ്, കലാസാംവിധാനം- പ്രദീപ് എം. വി, പ്രൊജക്ട് ഡിസൈന്‍- ജിത്ത് പിരപ്പന്‍കോഡ്, വസ്ത്രലങ്കാരം- അരുണ്‍ മനോഹര്‍, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- അമീര്‍ കൊച്ചിന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സനു സജീവന്‍, സൗണ്ട് ഡിസൈന്‍- അജിത് എ ജോര്‍ജ്, ക്രിയേറ്റീവ് കോര്‍ഡിനേറ്റര്‍- മാര്‍ട്ടിന്‍ ജോര്‍ജ് അറ്റവേലില്‍, അസോസിയേറ്റ് ഡയറക്ടര്‍സ്- സംഗീത് ജോയ്, സക്കീര്‍ ഹുസൈന്‍, മുകേഷ് മുരളി, ഡിസൈന്‍- പ്രമേഷ് പ്രഭാകര്‍, പി ആര്‍ ഒ- പി ശിവപ്രസാദ്, സ്റ്റില്‍സ്- സന്തോഷ് പട്ടാമ്പി.

Share This Article
Leave a Comment
error: Content is protected !!