സെന്തിലും അനുമോളും പ്രധാന വേഷത്തിലെത്തുന്ന ‘ത തവളയുടെ ത’ പുതിയ വീഡിയോ സോങ്ങ് റിലീസായി

Web Desk
2 Min Read

കൊച്ചി: സെന്തില്‍, അനുമോള്‍, അന്‍വിന്‍ ശ്രീനു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഫ്രാന്‍സിസ് ജോസഫ് ജീര തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന ‘ത തവളയുടെ ത’ എന്ന ചിത്രത്തിലെ പുതിയ വീഡിയോ സോങ്ങ് റിലീസായി. ‘ആക്രോം പാക്രോം’ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനം സൈനാ മ്യൂസിക്കിന്റെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്. ബീയാര്‍ പ്രസാദിന്റെ വരികള്‍ക്ക് നിഖില്‍ രാജാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

city exchange

’14 ഇലവന്‍ സിനിമാസ്’, ‘ബിഗ് സ്റ്റോറീസ് മോഷന്‍ പിക്‌ചേഴ്സ്’ എന്നിവയുടെ ബാനറില്‍ റോഷിത് ലാല്‍, ജോണ്‍ പോള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന ബാലു എന്ന കുട്ടിയുടെ ജീവിതത്തിലൂടെയും സ്വപ്ന ലോകങ്ങളിലൂടെയുമാണ് സഞ്ചരിക്കുന്നത്. ബാലുവായി മാസ്റ്റര്‍ അന്‍വിന്‍ ശ്രീനു വേഷമിടുന്ന ചിത്രത്തില്‍ ബാലുവിന്റെ അമ്മ ഗംഗാലക്ഷ്മിയായി അനുമോളും അച്ഛന്‍ വിശ്വനാഥനായി സെന്തിലുമാണ് എത്തുന്നത്. ഇവര്‍ക്ക് പുറമെ അജിത് കോശി, അനീഷ് ഗോപാല്‍, ഹരികൃഷ്ണന്‍, സുനില്‍ സുഗത, നന്ദന്‍ ഉണ്ണി, സ്മിത അംബു, ജെന്‍സണ്‍ ആലപ്പാട്ട്, വസുദേവ് പട്രോട്ടം, ജോജി, നെഹല, ശ്രീപദ്, ദക്ഷ് ദാമിക് സിജോ, ആരവ് വി പി, ആരുഷി റാം, ജൊഹാന്‍ ജോജി, ഭവിന്‍ പി, തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

കുട്ടികള്‍ക്കായുള്ള ഒരു കുട്ടിക്കഥ എന്നതിലുപരി ഫാന്റസി ഗണത്തില്‍ പെടുന്ന ഒരു കുടുംബ ചിത്രമാണ് ‘ത തവളയുടെ ത’. അറുപതോളം ബാലതാരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ബിബിന്‍ ബാലകൃഷ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്തിരിക്കുന്നത് ജിതിന്‍ ജോഷിയാണ്. നിഖില്‍ രാജ് സംഗീതം പകര്‍ന്ന ഗാനങ്ങള്‍ക്ക് രമേഷ് കൃഷ്ണനാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കലാസംവിധാനം: അനീസ് നാടോടി, വസ്ത്രാലങ്കാരം: നിസാര്‍ ഫഹ്മത്ത്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍: സവിത നമ്പ്രത്ത്, സൗണ്ട് മിക്‌സിംങ്: അനീഷ് പൊതുവാള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജാവേത് ചെമ്പ്, അസിസ്റ്റന്റ് ഡയറക്ടര്‍: ഗ്രാഷ്, അബ്രു സിമണ്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, വി എഫ് എക്‌സ്: ഫോക്‌സ് ഡോട്ട് മീഡിയ, ടൈറ്റില്‍ ഡിസൈന്‍: സനല്‍ പി കെ, ലൈം ടീ, ഡ്രോയിങ്: സോളമന്‍ ജോസഫ്, പി ആര്‍ ഒ: പി ശിവപ്രസാദ്, സ്റ്റില്‍സ്: എബ്‌സെന്‍ മാത്യു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!