

ആലുവ: വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വനിതാ കര്‍ഷക കൂട്ടായ്മകള്‍, കുടുംബശ്രീ യൂണിറ്റുകള്‍ക്ക് 25 സെന്റില്‍ കിഴങ്ങ് വിളകള്‍ കൃഷി ചെയ്യുന്നതിനുള്ള നടീല്‍ വസ്തുക്കളുടെ ചൂര്‍ണ്ണിക്കര പഞ്ചായത്ത്തല വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് നിര്‍വ്വഹിച്ചു.

വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് റൂബി ജിജി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മുഹമ്മദ് ഷെഫീക്ക്, അംഗങ്ങളായ പി എസ് യൂസഫ്, സി പി നൗഷാദ്, രാജേഷ് പുത്തനങ്ങാടി, പി വി വിനീഷ്, സബിത സുബൈര്‍, കൃഷി ഓഫീസര്‍ അരുണ്‍ പോള്‍, ഹോമിയോ ഡോക്ടര്‍ ലീന, കൃഷി ഓഫീസ് അസിസ്റ്റന്റുമാരായ ശ്രീജ കെ സി, സരിത എസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ചേന, ചേമ്പ്, കാച്ചില്, ഇഞ്ചി, മഞ്ഞള്‍ എന്നിവയാണ് വിതരണം ചെയ്തത്.
