

ദോഹ: ഖത്തര്‍ ചെറുവാടി വെല്‍ഫെയര്‍ അസോസിയേഷന്‍ ഇഫ്താര്‍ മീറ്റ് മുഖ്യരക്ഷധികാരി സിദ്ധീഖ് പുറായിലിന്റെ വീട്ടില്‍ വെച്ച് നടന്നു. നൂറില്‍പരം അംഗങ്ങള്‍ പങ്കെടുത്ത മാസാന്ത യോഗവും ഇഫ്താര്‍ മീറ്റും സിദ്ദീഖ് പുറായില്‍ ഉദ്ഘാടനം ചെയ്തു.

സാദിഖ് അലി കൊ്ന്നാലത് അധ്യക്ഷത വഹിച്ചു. ഇ എന്‍ ഗഫാര്‍ റമദാന്‍ സന്ദേശം നല്‍കി. അസീസ് പുറായില്‍, സലാഹുദ്ധീന്‍ കട്ടയാട്ട് എന്നിവര്‍ പ്രസംഗിച്ചു. റമദാനിലെ പ്രത്യേക ഫണ്ട് ശേഖരണം ശിഹാബ് കൊന്നാലത് അജ്മല്‍ അഹമ്മദ് എന്നിവര്‍ നടത്തി.
