ഈസ്റ്റ് നഗര്‍ ജംഗ്ഷന്‍ ബസ് ഷെല്‍ട്ടറിന്റെ ഉദ്ഘാടനം ബെന്നി ബഹനാന്‍ എം പി നിര്‍വഹിച്ചു

Web Desk
1 Min Read

അങ്കമാലി: നഗരസഭ എട്ടാം വാര്‍ഡ് ഈസ്റ്റ് നഗര്‍ ജംഗ്ഷനില്‍ ബെന്നി ബഹനാന്‍ എം പിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിച്ച ഈസ്റ്റ് നഗര്‍ ജംഗ്ഷന്‍ ബസ് ഷെല്‍ട്ടറിന്റെ ഉദ്ഘാടനം ബെന്നി ബഹനാന്‍ എം പി നിര്‍വഹിച്ചു. റോജി എം ജോണ്‍ എം എല്‍ എ, അങ്കമാലി നഗരസഭ ചെയര്‍മാന്‍ മാത്യു തോമസ്, വൈസ് ചെയര്‍മാന്‍ റീത്താ പോള്‍ നഗരസഭ കൗണ്‍സിലര്‍മാരായ സാജു നെടുങ്ങാടന്‍, ലിസി പോളി, ഷിയോ പോള്‍, ലക്‌സി ജോയ്, പി ജെ ജോയ് എക്‌സ് എം എല്‍ എ, റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ പീറ്റര്‍ സെബാസ്റ്റ്യന്‍, മാര്‍ട്ടിന്‍ എം എ, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. കെ എസ് ഷാജി, കെ വി മുരളി എന്നിവര്‍ സംബന്ധിച്ചു.

city exchange

അങ്കമാലി മുനിസിപ്പല്‍ സെക്രട്ടറിക്കായിരുന്നു അഞ്ച് ലക്ഷം രൂപ അടങ്കല്‍ തുക വകയിരുത്തിയിട്ടുള്ള പദ്ധതിയുടെ നിര്‍വ്വഹണച്ചുമതല.

Share This Article
Leave a Comment
error: Content is protected !!