പാകിസ്താനില്‍ ആള്‍ക്കൂട്ടം തീവെച്ചു നശിപ്പിച്ച ഹിന്ദുക്ഷേത്രം പുനര്‍നിര്‍മിച്ചു

Web Desk
1 Min Read

ഇസ്ലാമാബാദ്:പാകിസ്താനില്‍ കഴിഞ്ഞ വര്‍ഷം ആള്‍ക്കൂട്ടം തീവെച്ചു നശിപ്പിച്ച ഹിന്ദുക്ഷേത്രം പുനര്‍നിര്‍മിച്ചു. വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഒരുനൂറ്റാണ്ട് പഴക്കമുള്ള ക്ഷേത്രമാണ് കഴിഞ്ഞ വര്‍ഷം തകര്‍ത്തത്. പുനര്‍നിര്‍മിച്ച ക്ഷേത്രം ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ജംഇയത്തുല്‍ ഉലമായെ ഇസ്ലാം ഫസി എന്ന സംഘടനയില്‍ പെട്ടവര്‍ ക്ഷേത്രം തീവെച്ചു നശിപ്പിച്ചത്. അക്രമികളില്‍ നിന്ന് തന്നെ പണം ഈടാക്കി ക്ഷേത്രം പുനര്‍നിര്‍മിക്കാനായിരുന്നു ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദിന്റെ ഉത്തരവ്. ക്ഷേത്രം തകര്‍ത്ത നടപടി രാജ്യാന്തര സമൂഹത്തില്‍ പാകിസ്താന് നാണക്കേടുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ കോടതി ഉത്തരവിട്ടത്. തിങ്കളാഴ്ച നടന്ന വര്‍ണാഭമായ ചടങ്ങിലാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെട്ടത്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സുപ്രീംകോടതി ശക്തമായി ഇടപെടുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം ഉറപ്പാക്കുമെന്നും മുസ്ലിംകള്‍ക്ക് ഭരണഘടന നല്‍കുന്ന എല്ലാ അവകാശങ്ങളും ഹിന്ദു മതത്തിലുള്ളവര്‍ക്കും ഉണ്ടാവുമെന്നും ഉദ്ഘാടന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

city exchange
Share This Article
Leave a Comment
error: Content is protected !!