കോവിഡ്: സമ്പദ്ഘടനയുടെ തിരിച്ചുവരവില്‍ ഇന്ത്യ മുന്നിലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍

Web Desk
1 Min Read

കൊച്ചി: കോവിഡ് മഹാമാരിയിലൂടെ പ്രതിസന്ധിയിലായ സമ്പദ് ഘടനയുടെ തിരിച്ചുവരില്‍ ഇന്ത്യ മുന്നിലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. കേന്ദ്ര സര്‍ക്കാറിന്റെ ഉചിതമായ നയനിലപാടുകളും വൈവിധ്യപൂര്‍ണമായ നൈപുണ്യവികസനവുമാണ് ഇതിന് സഹയകരമായതെന്ന് അദ്ദേഹം പറഞ്ഞു.

city exchange

ആത്മനര്‍ഭര്‍ ഭാരതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പൊതു സാമ്പത്തിക സ്ഥിതിയെ കുറിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സി എം എഫ് ആര്‍ ഐ) വിവിധ മേഖലകളിലെ പ്രഗത്ഭരുമായി ആശയവിനിമയം നടത്തുകയായിരുന്നു മന്ത്രി.

മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്വയം പര്യാപ്തതയിലൂന്നിയ വാക്‌സിന്‍ ഉത്പാദനം, ആരോഗ്യ രംഗത്തെ പശ്ചാത്തലസൗകര്യ വികസനം തുടങ്ങിയവക്ക് പ്രാധാന്യം നല്‍കിയുള്ള നയരൂപീകരണങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ മഹാമാരിക്കാലത്ത് കൈക്കൊണ്ടത്. സമൂഹത്തിലെ താഴേത്തട്ടിലുള്ള ജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് ഭക്ഷണം, പണം എന്നിവയുടെ വിതരണത്തിന്‍ സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കി. സര്‍ക്കാര്‍ ആവിഷ്‌കരിച്ച സാമ്പത്തിക പുനരുജ്ജീവന പാക്കേജില്‍ ഉള്‍പ്പെട്ട പല ഘടകങ്ങളും ഈ ലക്ഷ്യത്തോടെയായിരുന്നു. പേരുകേട്ട പല അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധരുടെ കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമായിരുന്നു ഇതെന്ന് മന്ത്രി പറഞ്ഞു.

- Advertisement -
Ad image

ദീര്‍ഘകാല വളര്‍ച്ചാനിരക്ക് ലക്ഷ്യമിട്ട് നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ഇന്ത്യയുടെ സമ്പദ്ഘടനക്ക് സഹായകരമായി. ആത്മനിര്‍ഭര്‍ ഭാരത് ആശയത്തിന് കീഴില്‍ വാക്സിന്‍, സമ്പദ്ഘടന എന്നിവയ്ക്കൊപ്പം രാജ്യസുരക്ഷയിലും ജനാധിപത്യം ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധയൂന്നാന്‍ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

വ്യവസായികള്‍, സംരംഭകര്‍, ഐ ടി വിദഗ്ധര്‍, വിവിധ സ്ഥാപന മേധാവികള്‍, സാമ്പത്തിക വിദഗ്ധര്‍ തുടങ്ങിയവരുമായി അദ്ദേഹം ആശയങ്ങള്‍ പങ്കുവെച്ചു. സി എം എഫ് ആര്‍ ഐ ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന്‍, എ ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!