

തിരുവനന്തപുരം: മലയാള സിനിമയിലെ ആദ്യത്തെ വനിതാ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്ന സ്ഥാനത്തിന് അര്‍ഹയായ ഷാന്‍സി സലാം സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ‘പാഞ്ചാലി എ ഡി 2021. എസ് എസ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്നത് അന്ന ഏയ്ഞ്ചല്‍ ആണ്.

കുട്ടിക്കാലം മുതല്‍ വാര്‍ധക്യം വരെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും അതിനെ അവര്‍ എങ്ങനെ അതിജീവിക്കുന്നുവെന്നും ചിത്രം പറയുന്നു. സംരക്ഷിക്കേണ്ടവരില്‍ നിന്നും പീഡനം ഏല്‍ക്കേണ്ടിവരുന്ന വര്‍ത്തമാനകാലഘട്ടത്തിലെ പെണ്‍കുട്ടികളുടെ പ്രതിനിധിയാണ് ചിത്രത്തിലെ നായിക കഥാപാത്രം.


ഡോ. രജിത്കുമാര്‍, ചാലി പാല, ഭാഗ്യ, അരുള്‍, സാബു പന്തളം, അന്‍സു മരിയ, ഫ്‌ളോറന്‍സിയ അല്‍ഫോണ്‍സ പ്രകാശ്യ, നിഷാദ് കല്ലിങ്ങല്‍, ജാന്‍ മെഹമൂദ്, ബിജി എം കോഴിക്കോട്, ടോജോ ഉപ്പുതുറ, സ്മിത, ഷാജഹാന്‍, അനൂപ്, വിജയന്‍ കോടനാട്, ബെന്നി പൊന്നാരം, സിനി സിനു, മനോഹരന്‍, സാബു കൃഷ്ണ, കാശി സെലിന്‍, സുനില്‍ സി പി, ജാബിര്‍ മൂസ, അബു പട്ടാമ്പി, ജോസി കട്ടപ്പന, ഇബ്രാഹിം കുട്ടി, സുരേഷ്, പുഷ്പ മുക്കം, ശാരദാമ്മ, മനോജ്, റോസ്‌മേരി, ആന്‍മരിയ, കുദാ ഷാഹുല്‍, അനന്യ, അമന്യ, മായ, റോബര്‍ട്ട്, ജോയ് നടുക്കുടി, വിജയന്‍ പള്ളുരുത്തി, മാളു, ലൊറെയ്ന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ഛായാഗ്രഹണം: റോയിറ്റ അങ്കമാലി. ഗാനരചന: ഉണ്ണി പ്രചോദ്. സംഗീതം: സുഭാഷ് ചേര്‍ത്തല. ആലാപനം :സംഗീത ശ്രീകാന്ത്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: പി കെ ബിജു, അസോസിയേറ്റ് ഡയറക്ടര്‍മാര്‍: മുജീബ് വര്‍ക്കല, സാജിദ് സലാം, അരുണ്‍കുമാര്‍, പ്രൊജക്ട് ഡിസൈനര്‍: ഫാത്തിമ ഷെറിന്‍. അസോസിയേറ്റ് ക്യാമറാമാന്‍: സനൂപ്. അസിസ്റ്റന്റ് ക്യാമറാമാന്‍: കുമാര്‍സെന്‍. കലാസംവിധാനം: സണ്ണി സങ്കമിത്ര. മേക്കപ്പ്: ജയന്‍, മനു. പ്രൊഡക്ഷന്‍ കണ്‍ട്രോളമാര്‍: ഇബ്രാഹിംകുട്ടി, ഷാജിക്ക ഷാജി. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുമാര്‍: മേരി, റാണ, പ്രജിത്ത്, പി ആര്‍ ഒ: റഹിം പനവൂര്‍. ലൊക്കേഷന്‍ മാനേജര്‍മാര്‍: രതീഷ്, അനീഷ്. സ്റ്റില്‍സ്: നാച്ചു ക്ലിക്ക്. ഗതാഗതം: ഹാരിസണ്‍.

ആലുവ, ചൂണ്ടി, കീഴ്മാട് തുടങ്ങിയ സ്ഥലങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.
പറവൂര്‍ രമണകൃഷ്ണന്‍കുട്ടി, സിനിമ നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍ എം ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ പൂജയ്ക്ക് ദീപം തെളിയിച്ചത്.

