കൊച്ചി തിയേറ്റര്‍ ഫെസ്റ്റിവലില്‍ ഭാഗവതരു അവതരിപ്പിച്ച മഹായുഗ

Web Desk
1 Min Read

കൊച്ചി: കൊച്ചി നഗരത്തെ സജീവ നാടക കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ വാര്‍ഷിക പരിപാടിയായി സംഘടിപ്പിക്കുന്ന പഞ്ചദിന ‘കൊച്ചി തിയേറ്റര്‍ ഫെസ്റ്റിവലിന്റെ ആദ്യപതിപ്പ് ചാവറ കള്‍ച്ചറല്‍ സെന്ററില്‍ മൂന്നു ദിവസം പിന്നിട്ടു. മൂന്നാം ദിവസത്തില്‍ ബംഗളൂരു ആസ്ഥാനമായ ഭാഗവതരു അവതരിപ്പിക്കുന്ന മഹായുഗയാണ് അരങ്ങിലെത്തിയത്. കെ എസ് റാണഗൗഡയും കെ എന്‍ ത്യാഗരാജും ചേര്‍ന്ന് മഹാഭാരതം അടിസ്ഥാനമാക്കി എഴുതി ജോസഫ് ജോണ്‍ സംവിധാനം ചെയ്ത നാടകം തിങ്ങിനിറഞ്ഞ കാണികളെ വിസ്മയിപ്പിച്ചു.

city exchange

നാടകാതവതരണത്തിനു മുന്നോടിയായി ടാഗോര്‍ കൃതിയെ അവലംബിച്ച് ഋതുപര്‍ണോ ഘോഷ് സംവിധാനം ചെയ്ത ‘ചിത്രാംഗദ’യുടെ സ്‌ക്രീനിംഗ് നടന്നു. ലിംഗ, ജാതി നിശബ്ദതകള്‍ എന്ന വിഷയത്തില്‍ ഡോ. സജിത മഠത്തില്‍ പ്രഭാഷണം നടത്തി. തലേന്നത്തെ നാടകം സംവിധാനം ചെയ്ത അരുണ്‍ലാലിന്റെയും നാടകപ്രവര്‍ത്തകന്‍ നന്ദജന്റേയും സംഭാഷണത്തെത്തുടര്‍ന്ന് രംഗചേതനയുടെ സംഘാടകന്‍ ഇ ടി വര്‍ഗ്ഗീസിനെ ആദരിച്ചു.

ഫെസ്റ്റിവലില്‍ ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ഷേക്സ്പിയറുടെ മാക്ബത്തിന്റെ പുനരാവിഷ്‌കാരം, അകിര കുറസോവയുടെ ക്ലാസിക് ചലച്ചിത്രമായ ‘ത്രോണ്‍ ഓഫ് ബ്ലഡ്’ സ്‌ക്രീനിംഗ്, 4.30ന് മഹായുഗ സംവിധായകന്‍ ജോസഫ് ജോണും സിനിമാ- നാടകനടന്‍ മദന്‍ബാബവും തമ്മിലുള്ള സംഭാഷണം, 5.15ന് ഡോ. സുനില്‍ പി ഇളയിടത്തിന്റെ പ്രഭാഷണം, 6.15ന് പ്രൊഫഷണല്‍ നാടകവേദിയിലെ മുതിര്‍ന്ന സംവിധായകന്‍ കെ എം ധര്‍മ്മന്‍ ആദരിക്കല്‍, 6.30ന് നാടകാതവരണം നിഖില്‍ദാസ് പുറനാട്ടുകരയുടെ ‘പൊറാട്ട്.

Share This Article
Leave a Comment
error: Content is protected !!