

കാലടി: ഭാരതീയ ഗുരുകുല വിദ്യാഭ്യാസത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സ്കൗട്ട്സ് പ്രസ്ഥാനത്തിന് രൂപം നല്‍കിയതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കാലടി ശ്രീശാരദ സൈനിക് സ്കൂളില്‍ നടന്ന ചടങ്ങില്‍ ഹിന്ദുസ്ഥാന്‍ സ്കൗട്സ് ആന്റ് ഗൈഡ്സ് വിദ്യാര്‍ഥികള്‍ക്കുള്ള രാജ്യ പുരസ്കാര്‍ അവാര്‍ഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളില്‍ നേതൃത്വ ഗുണവും ഐക്യവും ഉണ്ടാക്കാന്‍ സ്കൗട്ടിംഗും ഗൈഡിംഗും പ്രയോജനപ്പെടും. ദേശീയത വളര്‍ത്താനും മുഖ്യധാരയിലേക്ക് യുവനങ്ങളെ നയിക്കാനും സ്കൗട്ട് ആന്റ് ഗൈഡ്സ് പ്രവര്‍ത്തനം ഉപകാരപ്പെടും. മാനസികവും സാമൂഹികവും ആത്മീയവുമായ കരുത്ത് പകര്‍ന്ന് കുട്ടികളെ മികച്ച പൗരന്മാരായി രൂപപ്പെടുത്താനും ഇത് സഹായിക്കും.

ശ്രദ്ധേയമായ സാമൂഹിക പ്രവര്‍ത്തനം കാഴ്ചവച്ച 21 സ്ക്കൂളുകളിലെ സ്കൗട്ട്സ്, ഗൈഡ്സ് അംഗങ്ങള്‍ക്കാണ് അവാര്‍ഡ് വിതരണം ചെയ്തത്. സ്കൗട്ട്സ്, ഗൈഡ്സ് എന്നിവര്‍ക്കു നല്കുന്ന രാജ്യപുരസ്കാര്‍ അവാര്‍ഡുകള്‍ക്ക് പുറമെ 21 പ്രിന്‍സിപ്പല്‍മാര്‍ക്ക് പ്രവര്‍ത്തന മികവിന് എക്സലന്‍സ് അവാര്‍ഡുകളും പരിശീലകര്‍ക്ക് മെഡല്‍ ഓഫ് മെറിറ്റും ഗവര്‍ണര്‍ സമ്മാനിച്ചു

കേരളത്തിലെ 2000ല്‍പരം കേന്ദ്ര സിലബസ് സ്കൂളുകളില്‍ വിദ്യാര്‍ഥികളുടെ സര്വോന്മുഖ വികസനം ലക്ഷ്യമാക്കി കേന്ദ്ര യുവജന സ്പോര്‍ട്സ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ 2018ല്‍ പ്രവര്‍ത്തനമാരംഭിച്ച ഹിന്ദുസ്ഥാന്‍ സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് അസോസിയേഷന് കേരള ചുരുങ്ങിയ കാലഘട്ടത്തില്‍ തന്നെ കേരളത്തിലെ ഒട്ടു മിക്ക സി ബി എസ് ഇ, ഐ സി എസ് ഇ സ്കൂളുകളിലും സ്കൗട്ടിംഗ്, ഗൈഡിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ വൈവിധ്യമാര്‍ന്ന സാമൂഹ്യ വികസന പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടത്തിയിട്ടുണ്ട്.
ഹിന്ദുസ്ഥാന്‍ സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് സംസ്ഥാന ചീഫ് കമ്മീഷണര്‍ എം അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹിന്ദുസ്ഥാന്‍ സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ദേശീയ അധ്യക്ഷന്‍ ഭരത് അറോറ, ദേശീയ ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ കിഷോര്‍ സിങ് ചൗഹാന്, സംസ്ഥാന സെക്രട്ടറി എം ജൗഹര്‍, ആദി ശങ്കര മാനേജിങ് ട്രസ്റ്റി കെ ആനന്ദ്, ഹിന്ദുസ്ഥാന്‍ സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് സംസ്ഥാന ട്രഷററും ശ്രീ ശാരദ വിദ്യാലയ പ്രിന്‍സിപ്പലുമായ ഡോ. ദീപ ചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.

