ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ സ്‌കൂളിന്റെ ബസ് അന്‍വര്‍ സാദത്ത് എം എല്‍ എ ഫ്‌ളാഗ് ഓഫ് ചെയ്തു

Web Desk
1 Min Read

കാലടി: ശ്രീമൂലനഗരം പഞ്ചായത്തിലെ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ യാത്രാ സൗകര്യത്തിന് അന്‍വര്‍ സാദത്ത് എം എല്‍ എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 17.60 ലക്ഷം രൂപ അനുവദിച്ച് വാങ്ങിയ 17 സീറ്റുള്ള സ്‌കൂള്‍ ബസ്സിന്റെ ഫ്‌ളാഗ് ഓഫ് അന്‍വര്‍ സാദത്ത് എം എല്‍ എ നിര്‍വ്വഹിച്ചു.

city exchange

പഞ്ചായത്ത് പ്രസിഡന്റ് വി എം ഷംസുദ്ധീന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് സിന്ധു പാറപ്പുറം, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാരായ എന്‍ സി ഉഷാകുമാരി, സില്‍വി ബിജു, പഞ്ചായത്ത് അംഗങ്ങളായ ഷിജിത സന്തോഷ്, കെ പി സുകുമാരന്‍, ഡേവിസ് കൂട്ടുങ്കല്‍, കെ പി അനൂപ്, പഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ ജലീല്‍, ഹെഡ് മിസ്ട്രസ്സ് സ്മിത ടീച്ചര്‍, വാര്‍ഡ് അംഗം സി പി മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

എം എല്‍ എയും ജനപ്രധിനിധികളും കുട്ടികളും സ്‌കൂള്‍ അധികൃതരും ശ്രീമൂലനഗരം പഞ്ചായത്തിലൂടെ സ്‌കൂള്‍ ബസ്സില്‍ സഞ്ചരിച്ചു.

Share This Article
Leave a Comment
error: Content is protected !!