കടയില്‍ കയറി ആക്രമണം നടത്തി

Web Desk
0 Min Read

ആലുവ: മസ്ജിദ് റോഡിലെ റൈഡര്‍ ഹബ് സ്‌പെയര്‍പാര്‍ട്‌സ്, ഹെല്‍മറ്റ് കടയില്‍ അതിക്രമിച്ച് കടന്ന് കടയുടമയേയും ജീവനക്കാരനേയും അടിച്ച് പരിക്കേല്‍പ്പിച്ചു. എട്ടോളം പേരടങ്ങുന്ന സംഘമാണ് കമ്പിപ്പാര ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി ആക്രമണം നടത്തിയത്.

city exchange

കടയുടമ സിയാദ്, ജീവനക്കാരന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. സിയാദിനെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സമീപത്തു കച്ചവടം ചെയ്യുന്ന രണ്ടു പേര്‍ ഉള്‍പ്പെടെയാണ് ആക്രമണം നടത്തിയതെന്ന് സിയാദ് പൊലീസിനോട് പറഞ്ഞു.

കടയിലെ വസ്തുക്കള്‍ക്ക് കേടുപാടുകള്‍ വരുത്തിയതിനെ തുടര്‍ന്ന് മൂന്ന് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി പരാതിയില്‍ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ ഒളിവില്‍ പോയി.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!