

അങ്കമാലി: ചാലക്കുടി എം പി ബെന്നി ബഹനാന്റെ ഓഫീസില്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ബെന്നി ബഹനാന്‍ എം പി ദേശീയ പതാക ഉയര്‍ത്തി. അങ്കമാലി എം എല്‍ എ റോജി എം ജോണ്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.

മുന്‍ എം എല്‍ എ പി ജെ ജോയി, അങ്കമാലി മുനിസിപ്പല്‍ ചെയര്‍മാന്‍ മാത്യു തോമസ്, വൈസ് ചെയര്‍പേഴ്‌സണ്‍ സിനി മനോജ്, കെ എസ് എസ് പി എ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ വി മുരളി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആന്റു മാവേലി, അങ്കമാലി ഗ്രേറ്റര്‍ റോട്ടറി ക്ലബ് പ്രസിഡണ്ട് ബെഞ്ചി പാലാട്ടി, കൗണ്‍സിലര്‍ ജാന്‍സി അരീക്കല്‍, ഡി സി സി സെക്രട്ടറി പി വി സജീവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
