വ്യാപാരികളുടെ സമരത്തിന് ഐക്യദാര്‍ഢ്യം: യൂത്ത് ലീഗ് ഉന്തുവണ്ടിയുമായി കലക്ട്രേറ്റില്‍

Web Desk
1 Min Read

കോഴിക്കോട്: അശാസ്ത്രീയ മാനദണ്ഡങ്ങള്‍ കാരണം വ്യാപാരികള്‍ക്ക് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാത്തത്തില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിലേക്ക് ഉന്തുവണ്ടി സമരം നടന്നു.
സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ഉത്ഘാടനം ചെയ്തു. കോവിഡ് ദുരിതം തുടങ്ങിയ നാള്‍ മുതല്‍ വിവിധ തരത്തില്‍ സഹകരിച്ചവരാണ് വ്യാപാരികള്‍ ഇനിയും അടിസ്ഥാന മാനദണ്ഡങ്ങള്‍ പാലിക്കാന്‍ അവര്‍ ഒരുക്കവുമാണ് പക്ഷെ അശാസ്ത്രീയ മാനദണ്ഡങ്ങള്‍ കൊണ്ട് അവര്‍ക്ക് പ്രയാസം സൃഷ്ട്ടിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഇനി അനുവദിക്കാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി ധാര്‍ഷ്ട്യേം ഒഴിവാക്കി യഥാര്‍ത്ഥ വസ്തുതകള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു സംസ്ഥാന സെക്രട്ടറി ആഷിക് ചെലവൂര്‍ മുഖ്യ പ്രഭാഷണം നടത്തി ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അദ്ദ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി മൊയ്ദീന്‍ കോയ സ്വാഗതവും ട്രെഷര്‍ കെ എം എ റഷീദ് നന്ദിയും പറഞ്ഞു. വ്യാപാരി വ്യവസായി എകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി മനാഫ് കാപ്പാട് ആശംസകള്‍ അറിയിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!