കീഴ്മാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കസേരകള്‍ ലഭിച്ചു

Web Desk
1 Min Read

കീഴ്മാട്: കീഴ്മാട് കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് അറുപത് കസേരകള്‍ കാമെറി ഐസ്‌ക്രീം കമ്പനി നല്‍കി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജു മത്തായി കാമെറി ന്യൂട്രിക്രീം പ്രൈവറ്റ് ലിമിറ്റഡ് ഫാക്ടറി മാനേജര്‍ സജീഷ് കൊടിയത്തില്‍ നിന്നും കസേരകള്‍ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഇ ഷാഹിറ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രീത റെജികുമാര്‍, എസ് ഇ അബ്ദുള്‍സലാം, കെ ബി അജിത്കുമാര്‍, നിമിഷ ജോബി, തസ്നി അബു എന്നിവര്‍ പ്രസംഗിച്ചു.

city exchange

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി സാജു മത്തായി ചുമതലയേറ്റതിനെ തുടര്‍ന്നുള്ള ആദ്യ ചടങ്ങായിരുന്നു കീഴ്മാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്നത്.

Share This Article
Leave a Comment
error: Content is protected !!