ഡോ. മന്‍മോഹന്‍ സിംഗിനെയും ലീഡര്‍ കെ കരുണാകരനെയും അഡ്വ. പി ടി തോമസിനെയും അനുസ്മരിച്ച് ഇന്‍കാസ് ഖത്തര്‍

Web Desk
2 Min Read

ദോഹ: ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെയും മുന്‍ കേരള മുഖ്യമന്ത്രി കെ കരുണാകരന്റെയും അഡ്വ. പി ടി തോമസിന്റെയും ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഐ സി സി ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിദ്ധീഖ് പുറായില്‍ അധ്യക്ഷത വഹിച്ചു.

city exchange

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ്സ് തലശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റ് അര്‍ബാസ് ഒളവിലം, ഇന്‍കാസ് രക്ഷാധികാരി ജോപ്പച്ചന്‍ തെക്കെക്കൂറ്റ്, ഉപദേശക സമിതി അംഗവും ഐ സി സി ജനറല്‍ സെക്രട്ടറിയുമായ എബ്രഹാം കെ ജോസഫ്, ഉപദേശക സമിതി അംഗം നിയാസ് ചെരിപ്പത്ത്, ഉപദേശക സമിതി അംഗവും ഐ എസ് സി സെക്രട്ടറിയുമായ ബഷീര്‍ തുവാരിക്കല്‍, വൈസ് പ്രസിഡന്റുമാരായ നാസര്‍ വടക്കേക്കാട്, താജുദ്ദീന്‍ ചീരക്കുഴി, ജനറല്‍ സെക്രട്ടറി ഈപ്പന്‍ തോമസ്, അനൂജ റോബിന്‍, ദീപക്ക് ചുള്ളിപ്പറമ്പില്‍ തുടങ്ങിയവര്‍ മണ്‍മറഞ്ഞ നേതാക്കളെ അനുസ്മരിച്ച് സംസാരിച്ചു.

ഇന്‍കാസ് ജനറല്‍ സെക്രട്ടറി കെ വി ബോബന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് എം പി ശ്രീരാജ് നന്ദിയും പറഞ്ഞു.

ലോകത്തെ തന്നെ പിടിച്ചുലച്ച സാമ്പത്തിക മാന്ദ്യകാലത്ത് വന്‍ സാമ്പത്തിക ശക്തികള്‍ പോലും കടപുഴകി വീണപ്പോള്‍ ഡോ. മന്‍മോഹന്‍ സിംഗിന്റെ ദീര്‍ഘവീക്ഷണവും സാമ്പത്തിക നയങ്ങളുമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകരാതെ പിടിച്ചുനിര്‍ത്തിയതെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

- Advertisement -
Ad image

കേരളത്തില്‍ വന്‍കിട വികസനങ്ങളുടെ പുതിയ പാന്ഥാവ് വെട്ടിത്തുറന്ന ശക്തനായ ഒരു ഭരണാധികാരിയായിരുന്നു ലീഡര്‍ കെ കരുണാകരനെന്ന് നേതാക്കള്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഡ്യത്തിന്റെയും ഇച്ഛാശക്തിയുടെയും പ്രതിഫലനമായിരുന്നു നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടും കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയവും അടക്കമുള്ള വന്‍കിട പദ്ധതികള്‍.

നിലപാടുകളുടെ രാജകുമാരന്‍ എന്ന് അര്‍ഥശങ്കക്കിടയില്ലാത്ത വിധം പറയാന്‍ കഴിയുന്ന വ്യക്തിത്വമായിരുന്നു അഡ്വ. പി ടി തോമസിന്റേതെന്നും യോഗം അനുസ്മരിച്ചു. പ്രകൃതിയേയും പരിസ്ഥിതിയേയും എന്നും ചേര്‍ത്തുപിടിച്ച നിലപാടുകളായിരുന്നു അദ്ദേഹത്തിന്റേതെന്നും പശ്ചിമഘട്ടത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശങ്കകള്‍ ശരിയായ രീതിയില്‍ കേരളം ഏറ്റെടുത്തിരുന്നെങ്കില്‍ വയനാട് ദുരന്തം പോലുള്ള സംഭവങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നും യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും യൂത്ത് വിംഗ് – ലേഡീസ് വിംഗ് ഭാരവാഹികളും അനുസ്മരണ യോഗത്തില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!