

അങ്കമാലി: ചാലക്കുടി എം പി ബെന്നി ബഹനാന്‍ പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ ഒരു മാസത്തെ ശമ്പളമായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

എറണാകുളം കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് ചെക്ക് ഏറ്റുവാങ്ങി. എ ഡി എം ആശ സി എബ്രഹാമിന്റെ സാനിധ്യത്തിലാണ് ചെക്ക് കൈമാറിയത്.
