

കോഴിക്കോട്: ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വവും ജനാധിപത്യവും സൗഹൃദവും ചേര്‍ത്ത് പിടിച്ചു മുന്നോട്ടു ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് ബോധ്യപ്പെടുത്തിയ ഒന്നായിരുന്നു 2024ലെ ലോകസഭാ തെരഞ്ഞെടുപ്പിലെ മതേതര ജനാധിപത്യ കക്ഷികളുടെ മുന്നേറ്റമെന്ന് സാംസ്കാരിക ചിന്തകന്‍ കല്‍പ്പറ്റ നാരായണന്. സ്വാതന്ത്ര്യദിനത്തില്‍ നാഷണല്‍ യുവജനതാദള്‍ സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച
യംഗ് അലര്‍ട്ട് പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ജനങ്ങള്‍ മത രാഷ്ട്രീയത്തെ അംഗീകരിക്കുന്നില്ലെന്നും വിഭജനത്തിലൂടെ അധികാരം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും ഇതാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് നല്കുന്ന സന്ദേശമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വൈദേശിക ശക്തികളില്‍ നിന്ന് ഇന്ത്യാരാജ്യത്തെ മോചിപ്പിച്ച മഹാത്മാഗാന്ധി അടക്കമുള്ള സ്വാതന്ത്രസമര സേനാനികളെ ഇന്ത്യയുടെ ചരിത്രത്തില്‍ നിന്നും തുടച്ചുനീക്കാനുള്ള നീക്കമാണ് രാജ്യം ഭരിക്കുന്ന നരേന്ദ്രമോഡി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ കൂടി അധികാരത്തിലേറുമെന്ന് പ്രതീക്ഷിച്ച ബിജെപിക്ക് ഇന്ന് ഭരണത്തില്‍ തുടരണമെങ്കില്‍ മറ്റ് കക്ഷികളുടെ പിന്തുണ അനിവാര്യമായിരിക്കുന്ന ഘട്ടത്തിലാണുള്ളത്.
മതേതര ജനാധിപത്യ ഇന്ത്യയുടെ ശക്തമായ തിരിച്ചു വരവിന്റെ കാലമാണ് വരാനിരിക്കുന്നതെന്നും ഇന്ത്യയുടെ ഭരണഘടനയെ സംരക്ഷിക്കുന്നതിനും വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തുന്നതിനും യുവാക്കള്‍ പ്രതിജ്ഞാബദ്ധരാവണമെന്നും കല്‍പ്പറ്റ നാരായണന് കൂട്ടിച്ചേര്‍ത്തു.
നാഷണല്‍ യുവജനതാദള്‍ സംസ്ഥാന പ്രസിഡണ്ട് എ പി യൂസഫലി മടവൂര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം സി മായിന്‍ ഹാജി, ഡി സി സി ജനറല്‍ സെക്രട്ടറിമാരായ നിജേഷ്, അരവിന്ദ്, ദിനേശ് പെരുമണ്ണ, നാഷണല്‍ ജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് വത്സമ്മ ടീച്ചര്‍, ജനറല്‍ സെക്രട്ടറിമാരായ പി പ്രദീപ്കുമാര്‍, ചോലക്കര മുഹമ്മദ് മാസ്റ്റര്‍, നൗഫിയ നസീര്‍, ചന്ദ്രന് പൂക്കിണാറാമ്പത്ത്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വൈശാല്‍ യുവജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു ശ്യാം, ട്രഷറര്‍ ജയ്സണ്‍ ഉതുംകുഴിയില്‍, നാടന്‍ പാട്ട് കലാകാരന് ഗിരീഷ് ആമ്പ്ര, യുവജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അഖില്‍ നെല്ലാച്ചേരി സെക്രട്ടറിമാരായ ജീവന് മൈക്കിള്‍, മുരുകന് അട്ടപ്പാടി, ലോഹ്യ വിചാരവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി റെജിനാര്‍ക്ക്, മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഷഫീഖ് അരക്കിണര്‍, സമത വിചാരവേദി ജില്ലാ പ്രസിഡണ്ട് ലത്തീഫ് മാസ്റ്റര്‍ നാഷണല്‍ ജനതാദള്‍ ജില്ലാ പ്രസിഡണ്ട് പി പി അഷ്റഫ്, തൃശൂര്‍ ജില്ലാ പ്രസിഡണ്ട് മനോജ് ചിറ്റലപ്പള്ളി, പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് ജോണ്‍ സാമുവല്‍, നാഷണല്‍ ജനതാദള്‍ കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി പി സുരേഷ് മാസ്റ്റര്‍, ടി എ സലാം, കെടി അബ്ദുല്‍ അസീസ്, നിഖിലു ബോസ്, അര്‍ഷുല്‍ അഹമ്മദ്, പി എം മുഹമ്മദ് സുബൈര്‍ മാങ്കാവ്, ബാലകൃഷ്ണന് കണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു.
സമാപന സംഗമം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം എന്‍ സുബ്രഹ്മണ്യന് ഉദ്ഘാടനം നിര്‍വഹിച്ചു. മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് ആഷിക് ചെലവൂര്‍ മുഖ്യപ്രഭാഷണം നടത്തി.
കേരള സര്‍ക്കാറിന്റെ സുവര്‍ണ്ണ വിസ്മയം അവാര്‍ഡ് ജേതാവ് മജീദ് മടവൂര്‍ മാജിക്ക് അവതരിപ്പിച്ചു.

