ഐ സി എസ് ഐയുടെ പുതിയ ബില്‍ഡിംഗ് ഉദ്ഘാടനം 17ന്

Web Desk
2 Min Read

കൊച്ചി: കേന്ദ്ര കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ കൊച്ചി ചാപ്റ്റര്‍ കെട്ടിടം ആഗസ്റ്റ് 17ന് ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് കലൂരില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

city exchange

കലൂര്‍ റെന ഈവന്റ് ഹബില്‍ നടക്കുന്ന ചടങ്ങില്‍ ഐ സി എസ് ഐ പ്രസിഡന്റ് വി നരസിംഹന്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി ആശിഷ് മോഹന്‍, വൈസ് പ്രസിഡന്റ് ധനഞ്ജയ് ശുക്ല, ദ്വാരകനാഥ്, മധുസൂദനന്‍, കൊച്ചി ചാപ്റ്റര്‍ ചെയര്‍മാന്‍ നിഖില്‍ ജോര്‍ജ് പിന്റോ എന്നിവര്‍ പങ്കെടുക്കും.

പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതോടെ കമ്പനി സെക്രട്ടറിഷിപ്പ് പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ ഈ കോഴ്സില്‍ റഗുലര്‍ ക്ലാസ് ലഭ്യമാകും. ഇനി മുതല്‍ കൊച്ചി ചാപ്റ്ററില്‍ റഗുലര്‍ ക്ലാസുകള്‍ക്ക് എക്‌സിക്യൂട്ടീവ് പ്രോഗ്രാമിലേക്ക് നൂറു സീറ്റും കോഴ്സിന്റെ ഫൈനല്‍ ലെവലിലേക്ക് 20 സീറ്റും ഉണ്ടാകും.

ആധുനിക സംവിധാനങ്ങളോടെ ഡിജിറ്റല്‍ ലൈബ്രറിയും വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ക്ക് സൗജന്യ വൈഫൈ സൗകര്യവും ലഭ്യമാണ്. 21 മാസം നീളുന്ന നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പിനു കൊച്ചി ചാപ്റ്റര്‍ ഓഫീസും തന്നെ പഠിതാക്കളുടെ ആഗ്രഹ പ്രകാരം ഇന്ത്യയിലെ ഏത് സംസ്ഥാനത്തും ട്രെയിനിംഗ് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തും. അതിന് ഐ സി എസ് ഐ നിശ്ചയിച്ചിട്ടുള്ള സ്‌റ്റൈപന്റും ലഭ്യമാണ്.

- Advertisement -
Ad image

പുതിയ കാലത്തിന്റെ രീതികള്‍ അനുസരിച്ച് വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ പഠന സമ്പ്രദായം ഐ സി എസ് ഐ നടപ്പിലാക്കിയിട്ടുണ്ട്. ബിരുദ, ബിരുദധാരികള്‍ക്ക് ഐ സി എസ് ഐയുടെ എക്‌സിക്യൂട്ടീവ് പ്രോഗ്രാമിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. പ്ലസ് ടു പാസായവര്‍ക്ക് സി എസ് ഇ ഇ ടി എന്ന എന്‍ട്രന്‍സ് വഴിയും പ്രവേശനം നേടാം. കൊച്ചി ചാപ്റ്ററില്‍ 120 സീറ്റുകളാണുള്ളത്.

ഐ സി എസ് ഐയുടെ പൂര്‍വേഷ്യന്‍ കോണ്‍ഫറന്‍സ് വരുന്ന സെപ്തംബറില്‍ അബുദാബിയില്‍ നടക്കും. രാജ്യത്തെ വിവിധ കോളേജുകള്‍, സര്‍വ്വകലാശാലകള്‍ എന്നിവിടങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ക്കായി ഗുരുശ്രേഷ്ഠ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഐ സി എസ് ഐ യു എ ഇ, യു എസ് എ, യു കെ, സിംഗപ്പൂര്‍, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ വിദേശ രാജ്യങ്ങളിലായി ഓവര്‍സീസ് സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്.

വാര്‍ത്താ സമ്മേളനത്തില്‍ ഐ സി എസ് ഐ പ്രസിഡന്റ് വി നരസിംഹന്‍, സെക്രട്ടറി ആശിഷ് മോഹന്‍, വൈസ് പ്രസിഡന്റ് ധനഞ്ജയ് ശുക്ല, കൊച്ചി ചാപ്റ്റര്‍ ചെയര്‍മാന്‍ നിഖില്‍ ജോര്‍ജ് പിന്റോ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!