മുന്‍ പ്രസിഡന്റിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ കലാപം

Web Desk
1 Min Read

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ കലാപം. മുന്‍ പ്രസിഡന്റ് ജേക്കബ് സുമയെ ജയിലില്‍ അടച്ചതിനെ തുടര്‍ന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. അഴിമതിക്കേസുകളില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
ജേക്കബ് സുമയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ക്വാസുലു- നദാല്‍ പ്രവിശ്യയിലാണ് അശാന്തി ആരംഭിച്ചത്. സുമയുടെ താമസ സ്ഥളത്ത് ചെറിയ തോതില്‍ റോഡുകള്‍ തടഞ്ഞ് ആരംഭിച്ച പ്രതിഷേധം പിന്നീട് തീവ്രമാവുകയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള ഗൗട്ടെങിലേക്ക് പ്രതിഷേധം വ്യാപിച്ചതോടെ പ്രശ്‌നം സങ്കീര്‍ണമാവുകയായിരുന്നു.

city exchange

അക്രമികള്‍ ഷോപ്പിംഗ് മാളുകള്‍ കൊള്ളയടിക്കുകയും ടയറുകള്‍ കത്തിച്ച് പ്രധാന റോഡുകള്‍ തടയുകയും ചെയ്തു. അക്രമങ്ങള്‍ തടയാന്‍ പൊലീസും സൈന്യവും ഇടപെട്ടതോടെ കലാപം രൂക്ഷമായി.
രാജ്യത്ത് ക്രമസമാധാനം പുന:സ്ഥാപിക്കുമെന്ന് പ്രസിഡന്റ് സിറില്‍ റമാഫോസ ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത പ്രസംഗത്തില്‍ പറഞ്ഞു. സമാധാനത്തിനായി എല്ലാ ദക്ഷിണാഫ്രിക്കക്കാരോടും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പൊതുഅതിക്രമങ്ങളില്‍ 10 പേര്‍ കൊല്ലപ്പെടുകയും 490ലേറെ പേര്‍ അറസ്റ്റിലാവുകയും ചെയ്തതായി പ്രസിഡന്റ് അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!