

ദോഹ: മലയാള സിനിമയുടെ നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം ഇന്ന് 974 സ്‌റ്റേഡിയത്തില്‍ പ്രകാശിക്കും. മലയാള സിനിമാ ലോകത്തെ 86 താരങ്ങള്‍ ഉള്‍പ്പെടുന്ന കലാപരിപാടികളും അവാര്‍ഡ് നിശയുമാണ് മോളിവുഡ് മാജിക്ക് എന്ന പരിപാടിയിലുള്ളത്.

റാസ് അബു അബൗദ് മെട്രോ സ്‌റ്റേഷന് പിറകില്‍ കാര്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയതിനോടൊപ്പം പാര്‍ക്കിംഗില്‍ നിന്നും സ്റ്റേഡിയത്തിലേക്ക് ഫീഡര്‍, ഷട്ട്ല്‍ ബസ് സര്‍വീസും സൗകര്യപ്പെടുത്തിയിട്ടുണ്ട്.

വൈകിട്ട് ഏഴു മണിക്ക് ആരംഭിക്കുന്ന പരിപാടിക്കായി മൂന്നര മണിയോടെ ഗേറ്റ് തുറക്കും. 100, 225, 375, 600, 750, 1125, 1200, 1500 റിയാലാണ് ടിക്കറ്റ് നിരക്ക്. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.
നൈന്‍ വണ്‍ ഇവന്റ്‌സും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് നടത്തുന്ന മോളിവുഡ് മാജിക്ക് രഞ്ജിത് രജപുത്രയും നാദിര്‍ഷായും ഇടവേള ബാബുവും ചേര്‍ന്നാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദിലീപ്, കുഞ്ചാക്കോ ബോബന്‍, ജയറാം, ബിജുമേനോന്‍, വിനീത് ശ്രീനിവാസന്‍, ജയസൂര്യ, ആസിഫലി, സിദ്ദീഖ്, ലാല്‍, മണിയന്‍പിള്ള രാജു, ജഗദീഷ്, അസീസ് നെടുമങ്ങാട്, എം ജി ശ്രീകുമാര്‍, സ്റ്റീഫന്‍ ദേവസി, ഹരിശങ്കര്‍, ഇന്ദ്രജിത്ത്, മല്ലികാ സുകുമാരന്‍, ജോജു ജോര്‍ജ്ജ്, ബാബുരാജ്, അര്‍ജുന്‍ അശോകന്‍, കീര്‍ത്തി സുരേഷ്, മനോജ് കെ ജയന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, കോട്ടയം നസീര്‍, സുരാജ് വെഞ്ഞാറമ്മൂട്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, ഹരീഷ് കണാരന്‍, ചെമ്പന്‍ വിനോദ്, ഹണി റോസ്, തസ്‌നി ഖാന്‍, റിമി ടോമി, മമിത ബൈജു, അപര്‍ണ ബാലമുരളി, അനുശ്രീ, അനാര്‍ക്കലി മരിക്കാര്‍, സാസ്വിക, പ്രിയ വാര്യര്‍ തുടങ്ങി വന്‍ താരനിരയാണ് വേദിയിലെത്തുന്നത്.

