ആന്റിബയോട്ടിക്കുകള്‍ ശ്രദ്ധയോടെ; ദേശീയ ഫാര്‍മസി ദിനം സംഘടിപ്പിച്ചു

Web Desk
2 Min Read

തൃശ്ശൂര്‍: ആന്റിബയോട്ടിക്കുകളുടെ തെറ്റായ ഉപയോഗത്തിന് എതിരെ ബോധവത്കരണവുമായി ദേശീയ ഫാര്‍മസി ദിനവും വാരാഘോഷവും സംഘടിപ്പിച്ചു. ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ വെസ്റ്റ്ഫോര്‍ട്ട് കോളേജ് ഓഫ് ഫാര്‍മസിയില്‍ സംഘടിപ്പിച്ച വാരാഘോഷത്തില്‍ സംസ്ഥാനത്തെ 50 ഫാര്‍മസി കോളേജുകളില്‍ നിന്നായി 1,500ഓളം പേര്‍ പങ്കെടുത്തു.

city exchange

ആന്റിബയോട്ടിക്കുകളുടെ അമിതവും തെറ്റായതുമായ ഉപയോഗം മൂലം ഉണ്ടാകുന്ന ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സിനെക്കുറിച്ച് പൊതുജനങ്ങളിലും വിദ്യാര്‍ഥികളിലും ആരോഗ്യപ്രവര്‍ത്തകരിലും അവബോധം സൃഷ്ടിക്കുക, ആന്റിമൈക്രോബിയലുകള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുക, രോഗീസുരക്ഷയില്‍ ഫാര്‍മസിസ്റ്റുകളുടെ പങ്ക് ശക്തിപ്പെടുത്തുക എന്നിവയാണ് ”സ്വസ്ഥ് ഭാരത്: ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സിനെ ചെറുക്കുക” എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങള്‍.

ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ജഷുഭായ് ഹീരാഭായ് ചൗധരി പരിപാടി ഉദ്ഘാടനം ചെയ്തു. ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗവും കേരള സംസ്ഥാന കണ്‍വീനറുമായ ഒ സി നവീന്‍ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കോര്‍ഡിനേറ്ററും വെസ്റ്റ്ഫോര്‍ട്ട് കോളേജ് ഓഫ് ഫാര്‍മസി പ്രിന്‍സിപ്പലുമായ ഡോ. അനില്‍ ബാബു എ സ്വാഗതം പറഞ്ഞു. ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗവും സംസ്ഥാന കോ-കണ്‍വീനറുമായ ഡോ. ശരത് ചന്ദ്രന്‍ സി, വെസ്റ്റ്ഫോര്‍ട്ട് കോളേജ് ഓഫ് ഫാര്‍മസി ചെയര്‍മാനും മാനേജിങ് ട്രസ്റ്റിയുമായ കെ എം മോഹന്‍ദാസ് തുടങ്ങിയവര്‍ പ്രഭാഷണം നടത്തി.

ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യ നാഷനല്‍ കോര്‍ഡിനേറ്റര്‍ മുഹമ്മദ് ബഷീര്‍, സൗത്ത് സോണ്‍ കോര്‍ഡിനേറ്റര്‍ ഡോ. പി സത്യ മൂര്‍ത്തി, സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം ഡോ. സ മുല്ല ഖാന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.

- Advertisement -
Ad image

റെജിസ്ട്രന്റ് അനിലിസ്റ്റ് ദിലീപ് ജി, സംസ്ഥാന കോ-കോര്‍ഡിനേറ്റര്‍മാരായ ഡോ. കൃഷ്ണ, പ്രിന്‍സിപ്പല്‍ ഡോ. സുജിത് എസ് നായര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ അക്കാദമിക് കൗണ്‍സില്‍ അംഗമായ ഡോ. ആകാശ് മരതകം നന്ദിപ്രകാശനം പറഞ്ഞു.

പരിപാടിയുടെ ഭാഗമായി ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സിനെക്കുറിച്ചുള്ള ബോധവല്‍ക്കരണ റാലി, തെരുവുനാടക മത്സരം, ഡിജിറ്റല്‍ റീല്‍സ് മത്സരം, ഫാര്‍മക്വിസ്, സയന്റിഫിക് ഇ-പോസ്റ്റര്‍ മത്സരം തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. വിദ്യാര്‍ഥികളുടെ ശാസ്ത്രീയ അറിവും സര്‍ഗാത്മകതയും പൊതുജനാരോഗ്യ ബോധവത്ക്കരണത്തില്‍ അവരുടെ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് നിയന്ത്രിക്കുന്നതില്‍ വിവിധ ആരോഗ്യവിഭാഗങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം ചര്‍ച്ച ചെയ്യുന്നതിനായി വിദഗ്ധ പാനല്‍ ചര്‍ച്ച നടന്നു. വെസ്റ്റ്ഫോര്‍ട്ട് ആശുപത്രിയിലെ ജനറല്‍ സര്‍ജന്‍ ഡോ. എഡ്വിന്‍ തോമസ് കെ വി, ഡോ. നോബില്‍, ഡോ. നിഷിത് എം സി, ഗോപകുമാര്‍ കെ പി എന്നിവര്‍ പാനല്‍ അംഗങ്ങളായിരുന്നു. ഡോ. അനീഷ് വി പി ചര്‍ച്ചകള്‍ നിയന്ത്രിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!