ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന് ചരിത്ര നേട്ടം:19 വിദ്യാര്‍ഥികള്‍ക്ക് രാജ്യപുരസ്‌കാര്‍ അവാര്‍ഡ്

Web Desk
1 Min Read

മനാമ: ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈനില്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് വിഭാഗത്തിലെ 19 വിദ്യാര്‍ഥികള്‍ക്ക് അഭിമാനകരമായ നേട്ടം. സ്‌കൂളിലെ ആറ് സ്‌കൗട്ടുകളും 13 ഗൈഡുകളും ഈ വര്‍ഷത്തെ രാജ്യ പുരസ്‌കാര്‍ അവാര്‍ഡിന് യോഗ്യത നേടി. ഭാരത് സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സിന്റെ ഓവര്‍സീസ് ഓക്‌സിലിയറി യൂണിറ്റ് വഴി ബഹ്റൈനില്‍ നിന്നുള്ള സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സിന്റെ ഒരു ബാച്ച് ഈ വിശിഷ്ട അംഗീകാരത്തിന് യോഗ്യത നേടുന്നത് ഇതാദ്യമായാണ്.

city exchange

രാജ്യ പുരസ്‌കാര്‍ ഗൈഡ് അവാര്‍ഡ് ജേതാക്കള്‍: ജതിന്‍ ജംഗിര്‍, അഭിഷേക് അഭിലാഷ്, മുഹമ്മദ് ഷഹബാസ് മൂസ, അയാന്‍ അബ്ദുല്‍ ഷുക്കൂര്‍, ബെര്‍ഹാനു ഇബെന്‍ലാല്‍, മോറിസ് വര്‍ഗീസ് മോന്‍സി.

രാജ്യ പുരസ്‌കാര്‍ സ്‌കൗട്ട് അവാര്‍ഡ് ജേതാക്കള്‍: ആന്‍ പോള്‍, സാക്ഷി ഗണേഷ് ഭട്ട്, ദക്ഷ ശ്രീഷ വിജേഷ്, നിസി സൂസന്‍ ഡിജു, നീലാംബരി നൈജു, സെയ്റ പോള്‍ കൈതാരത്ത്, വര്‍ഷിണി പ്രഭാകരന്‍, ശ്രേയ പ്രശാന്ത് കാര്‍ക്കള, സാത്വിക വ്യാസ്, നേഹ സാറ ഡിജു, ജോവെറ്റ ആന്റണി, ഹിരണ്‍മയി അയ്യപ്പന്‍ നായര്‍, നിഹാര ലിതീഷ് പണിക്കര്‍.

ഭാരത് സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സിന്റെ ദേശീയ ആസ്ഥാനം ഇക്കഴിഞ്ഞ ജൂലൈയില്‍ കര്‍ണാടകയിലെ സംസ്ഥാന പരിശീലന കേന്ദ്രത്തില്‍ നടത്തിയ രാജ്യ പുരസ്‌കാര പരീക്ഷാ ക്യാമ്പ് വിദ്യാര്‍ഥികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. സ്‌കൗട്ടിംഗിന്റെയും ഗൈഡിംഗിന്റെയും അടിസ്ഥാന മൂല്യങ്ങളോടുള്ള അവരുടെ സമര്‍പ്പണം, സ്ഥിരോത്സാഹം, അച്ചടക്കം, പ്രതിബദ്ധത എന്നിവയാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നത്.

- Advertisement -
Ad image

സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യന്‍, വൈസ് ചെയര്‍മാനും സ്‌പോര്‍ട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസല്‍, അസി. സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹന്‍, ഭരണസമിതി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ ശാന്ത കുമാര്‍ ദസരി, അക്കാദമിക അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ രാജേഷ് നായര്‍ എന്നിവര്‍ അവാര്‍ഡ് ജേതാക്കളെയും സ്‌കൗട്ട് മാസ്റ്റര്‍ ആര്‍ ചിന്നസാമിയെയും അഭിനന്ദിച്ചു.

Share This Article
Leave a Comment
error: Content is protected !!