

ദോഹ: ട്രാവല്‍ ആന്റ് ടൂറിസം മേഖലയിലെ പ്രമുഖ പ്രദര്‍ശനമായ ഖത്തര്‍ ട്രാവല്‍ മാര്‍ട്ടില്‍ സൗദി അറേബ്യയിലെ ഫ്‌ളൈനാസ് പങ്കെടുക്കുന്നു. സൗദി അറേബ്യയിലെ ആദ്യ ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ ഫ്‌ളൈനാസിന്റെ സ്റ്റാള്‍ ഏറെ ശ്രദ്ധേയമായി.

അവെന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത്, ഫ്‌ളൈനാസ് ഇന്റര്‍നാഷണല്‍ സെയില്‍സ് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഇലാഹ് അല്‍ ഈദി, ജി ജി സി റീജിയണല്‍ മാനേജര്‍ സയ്യദ് മസ്ഹറുദ്ധീന്‍, സീനിയര്‍ കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ ഓഫിസര്‍ സുലൈമാന്‍ അല്‍ ജിബ്രീന്‍ തുടങ്ങിയവര്‍.
