ഫൈസല്‍ അല്‍ ഖാസിം രാജകുമാരിയുടെ പ്രതിഷേധം: സുധീര്‍ ചൗധരിയെ പരിപാടിയില്‍ നിന്നും നീക്കി

Web Desk
1 Min Read

വിദ്വേഷപ്രചാരകരെ പ്രോത്സാഹിപ്പിക്കരുതെന്ന് രാജകുമാരി

city exchange

ദുബൈ:യു.എ.ഇയിലെ ഹിന്ദ് ബിന്‍ത് ഫൈസല്‍ അല്‍ ഖാസിം രാജകുമാരി പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്ന് അബുദാബിയില്‍ നടക്കാനിരിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് പരിപാടിയിലെ പ്രഭാഷകരില്‍ നിന്ന് സീ ന്യൂസ് എഡിറ്റര്‍ സുധീര്‍ ചൗധരിയെ നീക്കി. വ്യാജവാര്‍ത്ത നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന, ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷം ഉല്‍പ്പാദിപ്പിക്കുന്ന’ ചൗധരിയെ യു.എ.ഇയിലേക്ക് ക്ഷണിച്ചതിനെതിരെ നിരവധി ട്വീറ്റുകളിലൂടെ രാജകുമാരി പരസ്യമായി രംഗത്തുവന്നിരുന്നു. ചൗധരിയെ ക്ഷണിച്ചതിനെതിരെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) അബുദാബി ചാപ്റ്ററിലെ അംഗങ്ങള്‍ എഴുതിയ കത്ത് രാജകുമാരി ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് ചടങ്ങില്‍ നിന്ന് ചൗധരിയെ നീക്കിയിരിക്കുന്നത്. നവംബര്‍ 25, 26 ദിവസങ്ങളിലായി അബുദാബിയിലെ ഫെയര്‍മൗണ്ട് ബാബ് അല്‍ ബഹ്റില്‍ സംഘടിപ്പിക്കുന്ന ആന്വല്‍ ഇന്റര്‍നാഷണല്‍ സെമിനാറിലേക്കാണ് മുഖ്യാതിഥിയായി ഐ.സി.എ.ഐ സുധീര്‍ ചൗധരിയെ ക്ഷണിച്ചിരുന്നത്. പരിപാടിയുടെ പോസ്റ്റര്‍ ട്വിറ്ററില്‍ പങ്കുവെച്ചു കൊണ്ട് ശനിയാഴ്ച ഹിന്ദ് രാജകുമാരി ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചു. ‘വലതുപക്ഷ ഹിന്ദു അവതാരകനായ സുധീര്‍ ചൗധരി ഇന്ത്യയിലെ 200 ദശലക്ഷം മുസ്ലിംകള്‍ക്കു നേരെ ലക്ഷ്യമിട്ടുകൊണ്ടുള്ള ആഴത്തിലുള്ള ഇസ്ലാം വിരുദ്ധതയുടെ പേരില്‍ പ്രസിദ്ധനാണ്. അയാളുടെ പല പ്രൈംടൈം ഷോകളും രാജ്യത്തെ മുസ്ലിംകള്‍ക്കു നേരെ അക്രമങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.’ – അവര്‍ ട്വീറ്റ് ചെയ്തു. എന്തിനാണ് തങ്ങളുട സമാധാനപൂര്‍ണമായ രാജ്യത്തേക്ക് ഇസ്ലാമോഫോബും വിദ്വേഷകനുമായ ചൗധരിയെ കൊണ്ടുവരുന്നത് എന്ന് ഐ.സി.എ.ഐയെ ടാഗ് ചെയ്തു കൊണ്ട് അവര്‍ ചോദിക്കുകയും ചെയ്തു.

Share This Article
Leave a Comment
error: Content is protected !!