എസ് ശിവശങ്കരപ്പിള്ള പുരസ്‌ക്കാരം ശ്രീമൂലനഗരം മോഹന്

Web Desk
1 Min Read

പെരുമ്പാവൂര്‍: സി പി ഐ നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന എസ് ശിവശങ്കരപിള്ളയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും നാടകകൃത്തുമായ ശ്രീമൂലനഗരം മോഹനെ തെരഞ്ഞെടുത്തു. 1985ല്‍ അഷ്ടബന്ധം എന്ന നാടകത്തിനും 1988ല്‍ മകരസംക്രമം എന്ന നാടകത്തിനും കേരള ഗവണ്‍മെന്റ് അവാര്‍ഡ് ലഭിച്ചു.

city exchange

1989ല്‍ മികച്ച ചലച്ചിത്ര കഥയ്ക്ക് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, 1992ല്‍ സമഗ്ര സംഭാവനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, 2003ല്‍ അമരാവതി സബ് ട്രഷറി എന്ന നാടകത്തിന് മികച്ച രചയിതാവിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, സമസ്ത കേരള സാഹിത്യ പരിഷത്ത്, മാക്ട, ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം എന്നീ സംഘടനകളില്‍ ആജീവനാന്ത അംഗത്വം, കേരള ലളിതകലാ അക്കാഡമി, സംഗീത നാടക അക്കാദമി എന്നിവയുടെ മുന്‍ സെക്രട്ടറി, കേന്ദ്രസംഗീത നാടക അക്കാദമിയില്‍ കേരള ഗവണ്‍മെന്റിന്റെ പ്രതിനിധിയായിരുന്നു. കോഴിക്കോട് സര്‍വ്വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമായും മാക്ട ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷം സിനിമ സെന്‍സര്‍ ബോര്‍ഡ് അംഗമായിരുന്നു. ഇപ്പോള്‍ ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ ട്രഷററുമാണ് ഇദ്ദേഹം.

പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എസ് ശിവശങ്കരപിള്ള സ്മാരക ട്രസ്റ്റ് സമൂഹത്തിന്റെ നാനാതുറകളില്‍ വ്യക്തിമുദ്രപതിപ്പിച്ച വ്യക്തികളെയാണ് അവാര്‍ഡിനായി ഓരോ വര്‍ഷവും തെരഞ്ഞെടുക്കുന്നത്. പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

പന്ന്യന്‍ രവീന്ദ്രന്‍, പ്രൊഫ. കെ അരവിന്ദാക്ഷന്‍, ഡോ. ജോര്‍ജ് കെ ഐസക് എന്നിവരടങ്ങിയതാണ് അവാര്‍ഡ് നിര്‍ണയ സമിതി. വി എസ് അച്യുതാനന്ദന്‍, കവി കുരീപ്പുഴ ശ്രീകുമാര്‍, വിപ്ലവ ഗായിക മേദിനി, സിനിമാ സംവിധായകന്‍ വിനയന്‍, കാന്‍സര്‍ രോഗ ചികിത്സാ വിദഗ്ധന്‍ ഡോ. വി പി ഗംഗാധരന്‍, പ്രശസ്ത കവി പി കെ ഗോപി എന്നിവരാണ് മുന്‍ വര്‍ഷങ്ങളില്‍ എസ് ശിവശങ്കരപിള്ള സ്മാരക അവാര്‍ഡിന് അര്‍ഹരായിട്ടുള്ളവര്‍.

- Advertisement -
Ad image

ഡിസംബര്‍ 17ന് രാവിലെ ഒന്‍പത് മണിയ്ക്ക് പുല്ലുവഴിയില്‍ ചേരുന്ന എസ് ശിവശങ്കരപിള്ള 8-ാം അനുസ്മരണ സമ്മേളനത്തില്‍വച്ച് പന്ന്യന്‍രവീന്ദ്രന്‍ ശ്രീമൂലനഗരം മോഹന് അവാര്‍ഡ് സമ്മാനിക്കും.

Share This Article
Leave a Comment
error: Content is protected !!