

ദോഹ: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ ക്ലബ്ബിനെ പൂര്‍ണമായും ഏറ്റെടുക്കുന്നതിനുള്ള ഔദ്യോഗിക ബിഡ് ഖത്തര്‍ ഇസ്‌ലാമിക് ബാങ്ക് (ക്യുഐബി) ചെയര്‍മാന്‍ ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍ താനി സമര്‍പ്പിച്ചു.

നൈന്‍ ടു ഫൗണ്ടേഷന്‍ മുഖേന ശൈഖ് ജാസിം ഫെബ്രുവരി 17ന് മുമ്പായാണ് ബിഡ് സമര്‍പ്പിച്ചത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ 100 ശതമാനം ബിഡ് സമര്‍പ്പിച്ചതായി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍ താനി സ്ഥിരീകരിച്ചതായും കളിക്കളത്തിലും പുറത്തും ക്ലബിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ബിഡ് പദ്ധതിയിടുന്നുവെന്നും ആരാധകരെ ഒരിക്കല്‍ കൂടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുമെന്നും ഒദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
ഫുട്‌ബോള്‍ ടീമുകള്‍, പരിശീലന കേന്ദ്രം, സ്റ്റേഡിയം, വിശാലമായ അടിസ്ഥാന സൗകര്യങ്ങള്‍, ആരാധകരുടെ അനുഭവം, ക്ലബ് പിന്തുണയ്ക്കുന്ന കമ്മ്യൂണിറ്റികള്‍ എന്നിവയില്‍ നിക്ഷേപിക്കാന്‍ ശ്രമിക്കുന്ന ശൈഖ് ജാസിമിന്റെ നയന്‍ ടു ഫൗണ്ടേഷന്‍ വഴി ബിഡ് പൂര്‍ണമായും കടബാധ്യതയില്ലാത്തതാണ്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്‌ബോള്‍ ക്ലബ് ഫുട്‌ബോള്‍ മികവിന് പേരുകേട്ടതും ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ക്ലബ്ബായി കണക്കാക്കപ്പെടുന്നതുമാണ് ലേലത്തിന്റെ കാഴ്ചപ്പാട്.
ലേലത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഉചിതമായ സമയത്ത് പുറത്തുവിടുമെന്നും പ്രസ്താവനയില്‍ അറിയിക്കുന്നു.

