Featured
അക്ഷര പ്രേമികളുടെ പറുദീസ നാളെ മുതല്‍ ഷാര്‍ജയില്‍

ഷാര്‍ജ: എഴുത്തുകാരുടേയും വായനക്കാരുടേയും പുസ്തക പ്രേമികളുടേയും സാംസ്‌ക്കാരിക പരിപാടികളെ ഹൃദയത്തോട് ചേര്‍ക്കുന്നവരുടേയും പ്രതിവര്‍ഷ ഇഷ്ട പരിപാടി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 43-ാമത് എഡിഷന് ബുധനാഴ്ച തുടക്കം.


പതിമൂന്ന് ലക്ഷത്തിലേറെ ടൈറ്റിലുകളുള്ള പുസ്തകമേള ഇരുപത് ലക്ഷത്തിലേറെ സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. ഇത് ഒരു പുസ്തകത്തില്‍ നിന്ന് ആരംഭിക്കുന്നു എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.


