മജെസ്റ്റിക് മലപ്പുറം കേരളപ്പിറവിദിനം ആഘോഷിച്ചു

Web Desk
1 Min Read

ദോഹ: മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്‍ ഖത്തര്‍ (മജെസ്റ്റിക് മലപ്പുറം) ഐ സി സി അശോക ഹാളില്‍ കേരളപ്പിറവി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഉച്ചക്ക് ഓണ സദ്യയോട് കൂടി തുടങ്ങിയ ആഘോഷപരിപാടികള്‍ അംഗങ്ങള്‍ അവതരിപ്പിച്ച പാട്ടുകള്‍ കൊണ്ടും കുട്ടികളുടെ നൃത്തനൃത്യങ്ങള്‍ കൊണ്ടും മനോഹരമായി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു വിജയികള്‍ക്കു സമ്മാനങ്ങള്‍ നല്‍കുകയുണ്ടായി.

city exchange

കേരളപ്പിറവിയോടനുബന്ധിച്ചു ഖത്തര്‍ ഓതേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറി ഹുസൈന്‍ കടന്നമണ്ണ മുഖ്യപ്രഭാഷണം നടത്തി. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്മാന്‍, ഐ സി സി സെക്രട്ടറി എബ്രഹാം ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ പ്രസിഡന്റ് നിഹാദ് അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി വിനോദ് പുത്തന്‍വീട്ടില്‍ സ്വാഗതവും ട്രഷറര്‍ ജിതിന്‍ ചക്കൊത്ത് നന്ദിയും രേഖപ്പെടുത്തി.

ഖത്തറിലെ മുഴുവന്‍ മലപ്പുറം ജില്ലാക്കാരുടെയും കലാ സാംസ്‌കാരിക,സാഹിത്യ, സാമൂഹ്യ, ക്ഷേമ, വിദ്യാഭ്യാസ വാണിജ്യ ഉന്നമനം ലക്ഷ്യം വെച്ച് രൂപീകൃതമായ ഈ സംഘടന 31 മെയ് 2024ലാണ് ഔദ്യോഗികമായി രൂപം കൊണ്ടത്. ആയിരത്തില്‍ പരം അംഗങ്ങള്‍ ഇതിനകം സംഘടനയുടെ ഭാഗമായി ക്കഴിഞ്ഞു.

- Advertisement -
Ad image

ആഘോഷ പരിപാടികള്‍ക്ക് സന്ദീപ് ഗോപിനാഥ്, മുനീഷ്, സല്‍മാന്‍ മടത്തില്‍, ഷാഫി പാറക്കല്‍, അഷറഫ് വാകയില്‍, ശീതള്‍, ആര്യ ഉണ്ണി, നൗഫിറ ഹുസൈന്‍, റഫീന മജീദ്, നസീമ ഷാഫി, ജാന്‍സി റാണി, സി എ സലാം, ആഷിഖ് തിരൂര്‍, ഷഫീഖ് പൂളക്കല്‍, ദില്‍ഷാദ് മേലാറ്റൂര്‍, സുജീര്‍, അബ്ബാസ് അമ്പാടി എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!