ഖത്തറിലെ യുവജനാരോഗ്യത്തിന് കരുത്തേകി ‘ഹാര്‍ട്ട്ബീറ്റ് 2025’ ഫിറ്റ്നസ് ചലഞ്ചിന് തുടക്കം

Web Desk
1 Min Read

അല്‍ ഖോര്‍: ഖത്തറിലെ യുവാക്കളില്‍ ആരോഗ്യമുള്ള ജീവിതശൈലി വളര്‍ത്തുന്നതിനായി ഫോക്കസ് ഖത്തറും നസീം മെഡിക്കല്‍ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഹാര്‍ട്ട്ബീറ്റ് 2025 ഫിറ്റ്‌നസ് ചലഞ്ചിനു തുടക്കമായി.

city exchange

അല്‍ ഖോറിലെ നസീം മെഡിക്കല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ നസീം ഹെല്‍ത്ത് കെയര്‍ ജനറല്‍ മാനേജര്‍ ഷാനവാസ് ഉദ്ഘാടനം നിര്‍വഹിച്ചു. യുവാക്കളില്‍ വര്‍ധിച്ചു വരുന്ന ജീവിതശൈലി രോഗങ്ങള്‍ തടയുന്നതില്‍ വ്യായാമത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവല്‍ക്കരണം നല്‍കുകയും പ്രവാസികളുടെ സമൂഹാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫോക്കസ് നടത്തുന്ന എല്ലാ ഉദ്യമങ്ങള്‍ക്കും നസീം ഹെല്‍ത്ത് സെന്ററിന്റെ പിന്തുണ അദ്ദേഹം ഉറപ്പ് നല്‍കുകയും ചെയ്തു. ചടങ്ങിന് പി ആര്‍ മാനേജര്‍ മുക്താര്‍ സ്വാഗതം ആശംസിച്ചു.

നാല്‍പ്പത്തിയഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ഫിറ്റ്‌നസ്സ് ചലഞ്ചിന്റെ പ്രവര്‍ത്തനരീതി ഫോക്കസ് ഖത്തര്‍ സോഷ്യല്‍ വെല്‍ഫെയര്‍ മാനേജര്‍ അമീനുറഹ്മാന്‍ വിവരിച്ചു. ചടങ്ങില്‍ നസീം മെഡിക്കല്‍ സെന്റര്‍ എ ജി എം റിഷാദ്, മാര്‍ക്കറ്റിംഗ് മാനേജര്‍ സന്ദീപ്, ഫോക്കസ് ഖത്തര്‍ സി ഒ ഒ അമീര്‍ ഷാജി, ഫിനാന്‍സ് മാനേജര്‍ ഫായിസ് ഇളയോടന്‍, അല്‍ ഖോര്‍ ഡിവിഷന്‍ ഭാരവാഹികളായ ഷംസീര്‍, അന്‍വര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

നവംബര്‍ 14 വരെ നീളുന്ന ഫിറ്റ്‌നസ് ചാലഞ്ചില്‍ ആദ്യദിനം എല്ലാ മത്സരാര്‍ഥികളുടെയും ബോഡി ഫാറ്റ് കോമ്പോസിഷന്‍ ടെസ്റ്റ് ചെയ്തു. വിവിധ കാറ്റഗറിയില്‍ തിരിച്ചു ടാര്‍ഗറ്റ് നല്‍കിയും ഈ കാലയളവില്‍ ദിവസവും 10,000 ചുവടുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുന്നവരില്‍ നിന്ന് വിജയികളെ കണ്ടെത്തും.

- Advertisement -
Ad image

ഫിറ്റ്നസ് പ്രോഗ്രാമില്‍ ഭാഗമായി പങ്കെടുക്കുന്ന എല്ലാവര്‍ക്കും നസീം മെഡിക്കല്‍ സെന്റര്‍ വിവിധയിനം രക്ത പരിശോധനകള്‍, ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ തുടങ്ങി സേവനങ്ങള്‍ക്കുള്ള സൗജന്യ വൗച്ചറും നല്‍കി.

സമൂഹാരോഗ്യത്തിനും പ്രതിരോധപരിചരണത്തിനും പ്രാധാന്യം നല്‍കുന്ന ഹാര്‍ട്ട്ബീറ്റ് 2025 ഖത്തറിലെ യുവാക്കള്‍ക്ക് ഇടയില്‍ ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തിയെടുക്കാന്‍ പ്രേരിപ്പിക്കുമെന്നും അത് സമൂഹത്തിന്റെ സമഗ്രമായ ആരോഗ്യബോധത്തിന് ദിശാബോധം നല്‍കുമെന്ന പ്രതീക്ഷ സംഘാടകര്‍ പങ്കുവെച്ചു.

Share This Article
Leave a Comment
error: Content is protected !!