രോഹിത് ആക്ട് നടപ്പിലാക്കണം: പ്രവാസി വെല്‍ഫെയര്‍

Web Desk
1 Min Read

ദോഹ: കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ ജാതി അധിക്ഷേപത്തെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി നിധിന്‍ രാജിന്റെ മരണം അങ്ങേയറ്റം അപലപനീയമാണെന്ന് പ്രവാസി വെല്‍ഫെയര്‍ ഖത്തര്‍ ആവശ്യപ്പെട്ടു. യഥാര്‍ഥത്തില്‍ ഈ മരണം കൊലപാതകം തന്നെയാണ്. ജാതി അധിക്ഷേപത്തിന്റെ പേരില്‍ ഒരു വിദ്യാര്‍ഥി മരണപ്പെടുക എന്നത് കേരളത്തിന്റെ മതേതര പ്രതിച്ഛായക്ക് കളങ്കമേല്പ്പിച്ചിരിക്കുന്നു. അത്യന്തം ദൗര്‍ഭാഗ്യകരമായ ഇത്തരം സംഭവങ്ങള്‍ ഇടക്കിടെ ഉണ്ടാകുന്നത് ജാതി വേരുകള്‍ ഇപ്പോഴും കേരളീയ സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

city exchange

മരണത്തില്‍ കുടുംബം ആരോപിക്കുന്ന ദുരൂഹതയും സമഗ്രമായി അന്വേഷിക്കണം. ഭരണകൂട സംവിധാനങ്ങളിലും ഉദ്യോഗസ്ഥ തലങ്ങളിലും മാത്രമല്ല, വിദ്യാഭ്യാസ രംഗത്തും ജാതി വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നു എന്നത് പരിഷ്‌കൃത സമൂഹത്തിനു നാണക്കേടാണ്.

പ്രതികള്‍ സംരക്ഷിക്കപ്പെടുന്നതും നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടുന്നതും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നുണ്ട്. സമഗ്രമായ അന്വേഷണവും പഴുതടച്ച നിയമവുമാണ് അതിനുള്ള പോംവഴി. വിദ്യാഭ്യാസ രംഗത്തെ ഇത്തരം പ്രവണതകള്‍ ഇല്ലാതാക്കാന്‍ രോഹിത് ആക്ട് നടപ്പിലാക്കണം. പുതു തലമുറക്ക് സ്വതന്ത്രമായി പഠിക്കാനും വളരാനുമുള്ള സാമൂഹിക സാഹചര്യം ഒരുക്കാന്‍ ഭരണകൂടങ്ങളും സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളും തയ്യാറാകണം. ജാതി വിവേചനകള്‍ക്കെതിരെ പോരാടാനും മതേതരത്വം ഊട്ടിയുറപ്പിക്കാനും പ്രവാസ സമൂഹങ്ങള്‍ക്കിടയില്‍ ചെയ്യാന്‍ സാധിക്കുന്ന പരമാവധി പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും പ്രവാസി വെല്‍ഫെയര്‍ സെക്രട്ടറിയേറ്റ് പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!