

ദോഹ: ഖത്തറില്‍ ഫെബ്രുവരി 23ന് 365 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറിലുള്ള 304 പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്നും യാത്ര ചെയ്‌തെത്തിയ 61 പേര്‍ക്കുമാണ് കോവിഡ് രോഗബാധയുണ്ടായത്.

നിലവില്‍ ഖത്തറില്‍ 5117 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെയായി 355,397 പേര്‍ക്ക് കോവിഡ് രോഗം ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 573 പേര്‍ക്കു കൂടി കോവിഡ് രോഗ ഭേദമായതോടെ ആകെ രോഗമുക്തരുടെ എണ്ണം 349,615 ആയി.

കഴിഞ്ഞ 24 മണിക്കൂറിനകം രണ്ടു പേരാണ് ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചത്. 61, 70 വയസ്സ് പ്രായമുള്ളവരാണ് മരിച്ചത്. ഇതോടെ ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 664 ആയി.
കഴിഞ്ഞ 24 മണിക്കൂറിനകം തീവ്രപരിചരണ വിഭാഗത്തില്‍ ഒരാളെയും ആശുപത്രിയില്‍ രണ്ടു പേരെയുമാണ് പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ നിലവില്‍ 27 പേരാണുള്ളത്. ആശുപത്രിയില്‍ 36 പേര്‍ ചികിത്സയിലുണ്ട്.

