മഹാരാഷ്ട്രാ മന്ത്രി നവാബ് മാലിക്കിനെ ഇ ഡി അറസ്റ്റ് ചെയ്തു

Web Desk
1 Min Read

li

മുംബൈ: മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രി നവാബ് മാലിക്കിനെ എന്‍ഫോസ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട സംഘവുമായി ചേര്‍ന്ന് കളളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.

city exchange

എന്‍ സി പി നേതാവും പാര്‍ട്ടിയിലെ പ്രധാനികളിലൊരാളുമായ മാലിക്കിനെ ചോദ്യം ചെയ്യാനെത്തിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. ദാവൂദിന്റെ കൂട്ടാളികളുമായി പണമിടപാട് മാത്രമല്ല ഭൂമിക്കച്ചവടം നടത്തിയതിലും നവാബ് മാലിക്കിന് പങ്കുണ്ടെന്നാണ് ഇ ഡിയുടെ വാദം.

ഇക്കാര്യങ്ങളെക്കുറിച്ചുള്ള അന്വേഷണവുമായി നവാബ് മാലിക്ക് സഹകരിച്ചിരുന്നില്ല. ഈ കേസില്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കറെ കസ്റ്റഡിയിലെടുത്തിരുന്നു. രാവിലെ ആറ് മണിയോടെ മന്ത്രിയുടെ വീട്ടിലെത്തിയ ഇ ഡി സംഘം ഒരു മണിക്കൂറാണ് ചോദ്യം ചെയ്തത്. തുടര്‍ന്ന് ഇ ഡി ഓഫീസിലെത്തിച്ച് അഞ്ച് മണിക്കൂറോളം വീണ്ടും ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എന്‍ സി പി പ്രവര്‍ത്തകര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു.

- Advertisement -
Ad image

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെയ്ക്കെതിരെ ശക്തമായ വിമര്‍ശനം മുന്‍പ് നവാബ് മാലിക് ഉന്നയിച്ചിരുന്നു. ആര്യന്‍ ഖാന്റെ അറസ്റ്റില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെയും അദ്ദേഹം ശക്തമായി പ്രതികരിച്ചു. കേന്ദ്രത്തിനെതിരെ സംസാരിക്കുന്നവരെ ഏജന്‍സികള്‍ ലക്ഷ്യമാക്കുന്നു എന്നും ആരോപിച്ചിരുന്നു.

Share This Article
Leave a Comment
error: Content is protected !!