ഇറാന്‍ മിസൈലുകളും ഡ്രോണുകളും വ്യോമ പ്രതിരോധം തടഞ്ഞതായി യു എ ഇപ്രതിരോധ മന്ത്രാലയം

Web Desk
1 Min Read

അബുദാബി: ഇറാനില്‍ നിന്ന് വിക്ഷേപിച്ച ആറു ബാലിസ്റ്റിക് മിസൈലുകളും ഒന്‍പത് ഡ്രോണുകളും രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞതായി യു എ ഇ പ്രതിരോധ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു,

city exchange

ഇറാന്റെ ആക്രമണങ്ങള്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 378 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1,835 ഡ്രോണുകളും പ്രതിരോധ സേന നേരിട്ടിട്ടുണ്ടെന്ന് പ്രസ്താവനയില്‍ മന്ത്രാലയം വ്യക്തമാക്കി.

ഈ ആക്രമണങ്ങളില്‍ ഡ്യൂട്ടിയിലിരിക്കെ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതോടൊപ്പം ഒരു മൊറോക്കന്‍ സിവിലിയന്‍ കരാര്‍ തൊഴിലാളിയും എട്ട് മറ്റു സാധാരണ പൗരന്മാരും മരിച്ചതായും മന്ത്രാലയം അറിയിച്ചു.

ആകെ 171 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചെറിയ പരിക്കുകളില്‍ നിന്ന് ഗുരുതരമായ പരിക്കുകള്‍ വരെ ഉള്‍പ്പെടുന്നതാണ് ഇവ.

- Advertisement -
Ad image

രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും തകര്‍ക്കാനുള്ള ഏത് ശ്രമത്തിനും ശക്തമായി മറുപടി നല്‍കാന്‍ യു എ ഇ ഉയര്‍ന്ന ജാഗ്രതയില്‍ തുടരുകയാണെന്നും ഭീഷണികള്‍ക്കെതിരെ നിര്‍ണായക നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!