
കൊച്ചി: കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ‘ഇന്ത്യ ഫോര്‍വേഡ് ടോക്’ പരിപാടിയില്‍ ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി പങ്കെടുത്തു.

ഇന്ത്യ സമൃദ്ധിയിലേക്കുള്ള യാത്രയില്‍ ശാസ്ത്രീയ സമീപനവും ദീര്‍ഘദര്‍ശനവും അടിസ്ഥാനമാക്കി മുമ്പോട്ടു പോകണമെന്ന് അദ്ദേഹം പറഞ്ഞു. സിംഗപ്പൂരും സൗത്ത് കൊറിയയും പോലുള്ള രാജ്യങ്ങളുടെ വിജയ മാതൃകകളില്‍ നിന്നുള്ള പാഠങ്ങള്‍ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉയര്‍ന്ന ആകാംക്ഷയും ഉത്പാദനക്ഷമതയും നവോഥാനവും, വിശ്വാസവും അഖണ്ഡതയും, നേതൃപാടവം, സാമൂഹിക ഉത്തരവാദിത്വവും ഉണ്ടാകുന്നതിനോടൊപ്പം തൊഴിലധിഷ്ഠിത വളര്‍ച്ചയില്‍ നിന്ന് അറിവ് അധിഷ്ഠിത വളര്‍ച്ചയിലേക്ക് മാറണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. വ്യവസായങ്ങള്‍ ആഗോള നിലവാരങ്ങളിലേക്കും നിക്ഷേപം നടത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
കൊച്ചിന്‍ ചേംബര്‍ പ്രസിഡന്റ് വിനോദിനി സുകുമാര്‍, ഡി പി വേള്‍ഡ് സി ഇ ഒ ഡി കായ്യത്ത്, ഐ ആര്‍ എസ് കസ്റ്റംസ് കമ്മീഷണര്‍ ഗുര്‍കരണ്‍ സിംഗ് ബയ്ന്‍സ്, ചേംബര്‍ വൈസ് പ്രസിഡന്റ് ബിബു പുന്നൂരാന്‍ എന്നിവര്‍ പ്രസംഗിച്ചു.

