
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന് (കെ എം എ) റോട്ടറി കൊച്ചിന് സെന്‍ട്രലുമായി ചേര്‍ന്ന് ലിവിംഗ് വില്‍ എക്സിക്യൂഷന് ഡ്രൈവ് ആന്റ് സെമിനാര്‍ സംഘടിപ്പിച്ചു. നിങ്ങളുടെ ആഗ്രഹങ്ങളെ സുരക്ഷിതമാക്കുക നിങ്ങളുടെ പ്രിയപ്പെട്ടവരെ സുരക്ഷിതരാക്കുക എന്ന വിഷയത്തിലായിരുന്നു സെമിനാര്‍.

റോട്ടറി ഡിസ്ട്രിക്ട് 3205 ഗവര്‍ണര്‍ ഡോ. ജി എന്‍ രമേഷ് ഉദ്ഘാടനം ചെയ്തു. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി.

ഓരോരുത്തരും ജീവിക്കുന്നത് നിലവാരമുള്ളതോ അര്ഥവത്തായതോ ആയ ജീവിതമാണോ എന്നത് പരിശോധിക്കേണ്ട വിഷയമാണെന്ന് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. ജീവിതത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ എല്ലായ്പ്പോഴും എളുപ്പമല്ലെന്നും ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ മതത്തിന്റെ സ്വാധീനം വളരെ കൂടുതലായതിനാല്‍ ചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് തന്നെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് അതിനെ തുറന്ന മനസ്സോടെ കാണാനും സംസാരിക്കാനും നമ്മള് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ലിവിംഗ് വില്‍ എന്നല്ല അഡ്വാന്‍സ്ഡ് മെഡിക്കല്‍ ഡയറക്ടീവ് എന്നതാണ് ശരിയായ പദമെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. അഡ്വാന്‍സ്ഡ് മെഡിക്കല്‍ ഡയറക്ടീവ് അഥവാ ലിവിംഗ് വില്‍ എന്നത് ആത്മഹത്യാ കുറിപ്പല്ലെന്നും സെമിനാര്‍ പറഞ്ഞു. ചികിത്സ നല്കിയാലും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന അവസ്ഥ വന്നാല്‍ അതില്‍ എന്തു ചെയ്യണമെന്ന തീരുമാനം ഇത്തരം വില്ലുകളിലൂടെ സാധ്യമാകും.
കൃത്യമായ നിയമവും ചട്ടവും ഉണ്ടായാല്‍ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായിരിക്കും അഡ്വാന്‍സ്ഡ് മെഡിക്കല്‍ ഡയറക്ടീവെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.
ചര്‍ച്ചയില്‍ ഡോ. ജി എന്‍ രമേഷ് മോഡറേ
റ്ററായിരുന്നു. ഡോ. രാജീവ് ജയദേവന്, അഡ്വ. ലിറ്റോ പാലത്തിങ്കല്‍, പി പ്രേംചന്ദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
കെ എം എ വൈസ് പ്രസിഡന്റ് ദിലീപ് നാരായണന്, റോട്ടറി കൊച്ചിന് സെന്‍ട്രല്‍ പ്രസിഡന്റ് ജോസഫ് അലക്സ്, കെ എം എ ഹോണററി സെക്രട്ടറി കെ അനില്‍ വര്‍മ, മുന്‍ പ്രസിഡന്റ് എസ് രാജ്മോഹന്‍ നായര്‍, റോട്ടറി കൊച്ചിന് സെന്‍ട്രല്‍ സെക്രട്ടറി ബി കെ ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

