

കൊച്ചി: ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കോടതി പരിസരത്ത് നിന്നും ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി. ബോട്ട് ജെട്ടിയിലെ ടി കെ രാമകൃഷണന്‍ സാംസ്‌ക്കാരിക കേന്ദ്രത്തില്‍ ചേര്‍ന്ന യോഗം ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എന്‍ സി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി പി രമേശ് അധ്യക്ഷത വഹിച്ചു.

ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. കെ എന്‍ അനില്‍ കുമാര്‍, ലോ കോളജ് എസ് എഫ് ഐ നേതാവ് നവീന്‍, യുവ അഭിഭാഷക ജില്ലാ കമ്മിറ്റി കണ്‍വീനര്‍ മുഹമ്മദ് ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു.

പരിപാടിക്കു മുമ്പായി ഇസ്രായേലിന്റെ അധിനിവേശ ക്രൂരത കാണിക്കുന്ന ഫോട്ടോ പ്രദര്‍ശനം നടന്നു. ലോക ശ്രദ്ധ നേടിയ ലെവെ പാലസ്തീന എന്ന ഗാനം വനിത അഭിഭാഷ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രകടനത്തിലുടനീളം ആലപിച്ചു. ചടങ്ങില്‍ ലോയേഴ്‌സ് യുണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി മായാ കൃഷ്ണന്‍ സ്വാഗതവും ജില്ലാ സെകട്ടറി അഡ്വ. കെ കെ നാസര്‍ നന്ദിയും പറഞ്ഞു.
