അഫ്ഗാനില്‍ തെരഞ്ഞെടുത്ത സര്‍ക്കാറിനെ ഇറാന്‍ സ്വാഗതം ചെയ്യുമെന്ന്

Web Desk
0 Min Read

ടെഹ്‌റാന്‍: അഫ്ഗാനിസ്ഥാനില്‍ തങ്ങളുടെ സര്‍ക്കാറിനെ നിര്‍ണയിക്കാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് വോട്ടാന്‍ സാധിക്കണമെന്ന് ഇറാന്‍ പ്രസിഡന്റ് പറഞ്ഞു. സ്റ്റേറ്റ് ടി വിയില്‍ സംസാരിക്കവെയാണ് ഇബ്രാഹിം റെയ്‌സി അഫ്ഗാന്‍ ജനത സ്വന്തം സര്‍ക്കാറിനെ നിര്‍ണയിക്കാന്‍ എത്രയും വേഗം വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. വോട്ടും ജനഹിതവും കൊണ്ട് തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരാണ് അഫ്ഗാനിസ്ഥാനില്‍ സ്ഥാപിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

city exchange


അഫ്ഗാനിസ്ഥാനില്‍ സമാധാനവും ശാന്തിയുമാണ് ഇറാന്‍ ആഗ്രഹിക്കുന്നതെന്നും രക്തച്ചൊരിച്ചലും സാഹസികതയും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഫ്ഗാന്‍ ജനത തെരഞ്ഞെടുക്കുന്ന സര്‍ക്കാറിനെയാണ് തങ്ങള്‍ പിന്തുണക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!