അറബിക് ഫോര്‍ സി ബി എസ് ഇ സ്‌കൂള്‍സ് പ്രകാശനം ചെയ്തു

Web Desk
1 Min Read

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ അറബി വകുപ്പ് ഗവേഷകനും ഗ്രന്ഥകാരനുമായ അമാനുല്ല വടക്കാങ്ങര തയ്യാറാക്കി എഡ്യൂമാര്‍ട് പ്ലസ് പ്രസിദ്ധീകരിച്ച സി ബി എസ് ഇ സ്‌കൂളുകള്‍ക്കുള്ള അറബി പാഠപുസ്തകമായ അറബിക് ഫോര്‍ സി ബി എസ് ഇ സ്‌കൂള്‍സ് പ്രകാശനം ചെയ്തു.

city exchange

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ആരംഭിച്ച അന്താരാഷ്ട്ര അറബിക് സെമിനാറില്‍ യു എ ഇയിലെ പ്രശസ്ത പ്രസാധാകരായ ദാറുല്‍ യാസ്മീന്‍ പബ്ലിഷിംഗ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ കമ്പനി സി ഇ ഒ ഡോ. മറിയം അല്‍ ശിനാസിക്ക് കോപ്പി നല്‍കി യൂണിവേഴ്‌സിറ്റി മുന്‍വൈസ് ചാന്‍സിലര്‍ ഡോ. കെ കെ എന്‍ കുറുപ്പാണ് പുസ്തകം പ്രകാശനം ചെയ്തത്.

സര്‍വകലാശാല അറബി വകുപ്പ് മേധാവി ഡോ. ടി എ അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. എഡ്യൂമാര്‍ട് പ്ലസ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുറഹിമാന്‍ സംബന്ധിച്ചു.

ഒന്നു മുതല്‍ എട്ട് വരെ ക്ലാസുകളില്‍ അറബി പഠിപ്പിക്കുന്നതിനുള്ള പാഠപുസ്തകമാണിതെന്നും പുതിയ അധ്യയന വര്‍ഷത്തോടെ എട്ട് ഭാഗങ്ങളും ലഭ്യമാക്കുമെന്നും അബ്ദുറഹിമാന്‍ പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!